Nature

പ്ലസ് വൺ ഏകജാലക പ്രവേശനം ആഗസ്റ്റ് 20 വരെ നീട്ടി

തൃശൂർ;  പ്ലസ് വൺ ഏകജാലക പ്രവേശന നടപടികൾ ആഗസ്റ്റ് 20 വരെ നീട്ടി. അപേക്ഷ സമർപ്പിക്കുന്നതിനുള്ള അവസാന തീയതി ആഗസ്റ്റ് 14 ആയിരുന്നു.ജില്ലയിലെ എല്ലാ ഗവൺമെൻറ് എയ്ഡഡ് സ്‌കൂളുകളിലും സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന മുന്നോക്ക സമുദായങ്ങൾക്ക് 10 ശതമാനം സീറ്റ് സംവരണം ചെയ്തിട്ടുണ്ട്. ഇതിന് വില്ലേജ് ഓഫീസിൽ നിന്നും വരുമാന സർട്ടിഫിക്കറ്റ് വേണം. പ്ലസ് വൺ പ്രവേശനത്തിനുള്ള അപേക്ഷകൾ അപ്ലൈ ഓൺലൈൻ-എസ് ഡബ്ലു. എസ്(apply online-sws) എന്ന ലിങ്കിലൂടെ അന്തിമമായി സമർപ്പിച്ചശേഷം അപേക്ഷകർ ലോഗിൻ ചെയ്ത് അതിലെ ഇക്കോണമി വീക്കർ സെക്ഷൻ ഡീറ്റെയിൽസ് എൻട്രി(economically weaker section details entry) എന്ന ലിങ്കിലൂടെ ഇ ഡബ്ല്യൂ എസ്(EWS) റിസർവേഷൻ വിവരങ്ങൾ സമർപ്പിക്കാം. വില്ലേജ് ഓഫീസുകളിൽ നിന്നും ഇ ഡബ്ലിയു റിസർവേഷന് ആവശ്യമുള്ള സർട്ടിഫിക്കറ്റുകൾ നേടുന്നതിനും അപേക്ഷയിൽ പ്രസ്തുത വിവരം ഉൾപ്പെടുത്തുന്നതിനും ഷെഡ്യൂൾ പുനക്രമീകരിക്കിച്ചിട്ടുണ്ട്. ഇത്തരം നിർദ്ദേശങ്ങളെക്കുറിച്ചുള്ള വിശദമായ സർക്കുലർ അഡ്മിഷൻ വെബ്സൈറ്റായ www.hscap.kerala.gov.in എന്ന വെബ്സൈറ്റിൽ ലഭ്യമാണെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ അറിയിച്ചു.

Follow Us On Helo, Facebook, Telegram. Subscribe to Our Youtube Channel
You might also like

Comments are closed.