ന്യൂഡൽഹി: കോവിഡ് സ്ഥിരീകരിച്ചു ഹോം ക്വറിന്റൈനിൽ കഴിയുകയായിരുന്ന കേന്ദ്ര ആയുഷ് മന്ത്രി ശ്രീപദ് നായിക്കിനെ ആശുപത്രിയിലേക്കു മാറ്റി. ബന്ധുക്കളാണ് ഇക്കാര്യം അറിയിച്ചത്.
ബുധനാഴ്ചയാണു മന്ത്രിക്കും ഭാര്യയ്ക്കും കോവിഡ് രോഗം സ്ഥിരീകരിച്ചത്. കോവിഡ് ബാധിച്ച വിവരം മന്ത്രി തന്നെയാണു ട്വിറ്ററിലൂടെ അറിയിച്ചത്. രോഗലക്ഷണങ്ങൾ ഇല്ലാത്തതിനാൽ മന്ത്രി വീട്ടുനിരീക്ഷണത്തിൽ തുടരുകയായിരുന്നു.
Comments are closed.