Nature

രാ​ജ​സ്ഥാ​ൻ നി​യ​മ​സ​ഭ​യി​ൽ അ​ശോ​ക് ഗെ​ലോ​ട്ട് സ​ർ​ക്കാ​ർ വി​ശ്വാ​സ​വോ​ട്ട് നേ​ടി

ജ​യ്പു​ർ: രാ​ജ​സ്ഥാ​ൻ നി​യ​മ​സ​ഭ​യി​ൽ അ​ശോ​ക് ഗെ​ഹ്ലോ​ട്ടിൻറെ നേതൃത്വത്തിലുള്ള സ​ർ​ക്കാ​ർ വി​ശ്വാ​സ​വോ​ട്ട് നേ​ടി. ശബ്ദവോട്ടോടെയാണ് വിശ്വാസവോട്ട് നേടിയത്. മൂ​ന്നു മ​ണി​ക്കൂ​ർ നീ​ണ്ട ച​ർ​ച്ച​യ്ക്കൊ​ടു​വി​ലാ​യി​രു​ന്നു വി​ശ്വാ​സ​വോ​ട്ട്. ഇനി ആറു മാസത്തേക്ക് സര്‍ക്കാരിനെതിരെ അവിശ്വാസ പ്രമേയം കൊണ്ടു വരാനാകില്ല.

ക​ഴി​ഞ്ഞ ദി​വ​സം ചേ​ർ​ന്ന ബി​ജെ​പി നി​യ​മ​സ​ഭാ ക​ക്ഷി യോ​ഗ​ത്തി​ലാ​ണ് അ​വി​ശ്വാ​സ​പ്ര​മേ​യ​ത്തി​നു തീ​രു​മാ​ന​മെ​ടു​ത്ത​ത്. 200 അം​ഗ നി​യ​മ​സ​ഭ​യി​ൽ കോ​ണ്‍​ഗ്ര​സി​ന് 107 എം​എ​ൽ​എ​മാ​രു​ണ്ട്. സ്വ​ത​ന്ത്ര​രു​ടെ​യും മ​റ്റു ക​ക്ഷി​ക​ളു​ടെ​യും പി​ന്തു​ണ​കൂ​ടി​യാ​കു​ന്പോ​ൾ അം​ഗ​ബ​ലം 125 ആ​കും.

അ​ശോ​ക് ഗെ​ലോ​ട്ടും സ​ച്ചി​ൻ പൈ​ല​റ്റും പ​ര​സ്പ​രം ക​ണ്ടു കൈ ​കൊ​ടു​ത്ത​തോ​ടെ​യാ​ണു പാ​ർ​ട്ടി​ക്കു​ള്ളി​ലെ ആ​ഭ്യ​ന്ത​ര​ക​ല​ഹ​ത്തി​ന് വി​രാ​മ​മാ​യ​ത്.

Follow Us On Helo, Facebook, Telegram. Subscribe to Our Youtube Channel
You might also like

Comments are closed.