chem

കെഎസ്‌ആര്‍ടിസി ബസില്‍ കന്യാസ്ത്രീയ്ക്കുനേരെ പീഡനശ്രമം

തിരുവനന്തപുരം: കെഎസ്‌ആര്‍ടിസി ബസില്‍ കന്യാസ്ത്രീയ്ക്കുനേരെ പീഡനശ്രമം. തിരുവനന്തപുരം-മൈസൂര്‍ സ്കാനിയ ബസില്‍ വച്ചാണ് കന്യാസ്ത്രീയ്ക്കുനേരെ പീഡനശ്രമമുണ്ടായത്. സംഭവത്തില്‍ പീഡിപ്പിക്കാന്‍ ശ്രമിച്ച ഡ്രൈവര്‍ കം കണ്ടക്ടര്‍ ജീവനക്കാരനെ സസ്‌പെന്റ് ചെയ്തു. ഇരയായ കന്യാസ്ത്രീ തമ്ബാനൂര്‍ പൊലീസില്‍ പരാതി നല്‍കിയതോടെയാണ് സംഭവം പുറത്തറിയുന്നത്. തിരുവനന്തപുരം ഡിപ്പോയിലെ ജീവനക്കാരനായ സന്തോഷ് കുമാറിനെയാണ് ആരോപണത്തെ തുടര്‍ന്ന് സസ്‌പെന്റ് ചെയ്തത്.

You might also like

Comments are closed.