Nature

ഓണത്തിന് സൗജന്യ ഫലവ്യഞ്ജന കിറ്റുകള്‍: തിരൂര്‍ താലൂക്ക് തല വിതരണോദ്ഘാടനം നിര്‍വഹിച്ചു

മലപ്പുറം; ഓണത്തിന് സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച സൗജന്യ ഫലവ്യഞ്ജന കിറ്റുകളുടെ താലൂക്ക് തല വിതരണോദ്ഘാടനം താലൂക്ക് സപ്ലൈ ഓഫീസര്‍ ശശീന്ദ്രബാബു നിര്‍വഹിച്ചു. തെക്കുംമുറി 216 ാം നമ്പര്‍ റേഷന്‍ ഷോപ്പ് പരിസരത്ത് നടന്ന പരിപാടിയില്‍ കേരള സ്റ്റേറ്റ് റീട്ടയില്‍ റേഷന്‍ ഡീലേഴ്‌സ് അസോസിയേഷന്‍ താലൂക്ക് സെക്രട്ടറി കെ.ഖാദര്‍ അധ്യക്ഷനായി. അഞ്ഞൂറ് രൂപയോളം വില വരുന്ന 12 ഇനങ്ങളാണ് കിറ്റിലുള്ളത്. എ.ഐ.വൈ വിഭാഗകാര്‍ക്ക് ഈ മാസം 13,14,16 തീയതികളിലും മുന്‍ഗണനവിഭാഗകാര്‍ക്ക് 19, 20, 21, 22 തീയതികളിലും ശേഷിക്കുന്ന നീല, വെള്ള കാര്‍ഡുകള്‍ക്ക് തുടര്‍ന്നുള്ള ദിവസങ്ങളിലും കിറ്റുകള്‍ വിതരണം ചെയ്യും.

Follow Us On Helo, Facebook, Telegram. Subscribe to Our Youtube Channel
You might also like

Comments are closed.