Nature

മാധ്യമപ്രവർത്തകൻ വിക്രം ജോഷി കൊലപാതകക്കേസ്: പൊലീസ് കുറ്റപത്രം സമർപ്പിച്ചു

ലക്‌നൗ: മാധ്യമപ്രവർത്തകനായ വിക്രം ജോഷി കൊലപാതകക്കേസിൽ പൊലീസ് കുറ്റപത്രം സമർപ്പിച്ചു. കൊലപാതകവുമായി ബന്ധപ്പെട്ട് 10 പേരെ അറസ്റ്റ് ചെയ്തു. കേസിൽ എല്ലാ തെളിവുകളും ശേഖരിച്ചതായും ഗാങ്സ്റ്റർ ആക്റ്റ് അടക്കം നിരവധി വകുപ്പുകൾ പ്രകാരം കേസെടുത്തതായും പൊലീസ് വ്യക്തമാക്കി.

ജൂലൈ 20നാണ് ഗാസിയാബാദിലെ വിജയ് നഗറിലെ വസതിക്ക് സമീപം വിക്രം ജോഷിയെ (35) അജ്ഞാതർ വെടിവച്ചു കൊലപ്പെടുത്തിയത്. മധ്യപ്രവർത്തകന് നേരെ ഭീഷണി ഉള്ളതായി പരാതി നിലനിൽക്കെയാണ് വിക്രം ജോഷിയുടെ മരണം. സംഭവത്തിൽ ജോഷിയുടെ കുടുംബത്തിന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് 10 ലക്ഷം രൂപ സാമ്പത്തിക സഹായം പ്രഖ്യാപിച്ചിരുന്നു.

Follow Us On Helo, Facebook, Telegram. Subscribe to Our Youtube Channel
You might also like

Comments are closed.