Nature

മെ​ക്സി​ക്കോ​യി​ൽ കോവിഡ് മ​ര​ണം 55,000 കടന്നു

മെ​ക്സി​ക്കോ സി​റ്റി: മെ​ക്സി​ക്കോ​യി​ൽ കോ​വി​ഡ് മ​ര​ണ​നി​ര​ക്ക് വർധിക്കുകയാണ്. രാ​ജ്യ​ത്ത് 24 മ​ണി​ക്കൂ​റി​നി​ടെ 627 പേ​രാ​ണ് കോവിഡ് ബാധിച്ച് മ​രി​ച്ച​ത്. ഇ​തോ​ടെ മെ​ക്സി​ക്കോ​യി​ൽ കോവിഡ് മ​ര​ണ​സം​ഖ്യ 55,293 ആ​യി. ലോ​ക​ത്ത് ഏ​റ്റ​വും അ​ധി​കം കോ​വി​ഡ് മ​ര​ണ​നി​ര​ക്കു​ള്ള രാ​ജ്യ​മാ​ണ് മെ​ക്സി​ക്കോ.

7,371 പേ​ർ​ക്കാ​ണ് ഒ​റ്റ​ദി​വ​സം രാജ്യത്ത് രോ​ഗം ബാ​ധി​ച്ച​ത്. ഇ​തോ​ടെ രാ​ജ്യ​ത്തെ രോ​ഗി​ക​ളു​ടെ എ​ണ്ണം 505,751 ആയി. 3.41 ല​ക്ഷം പേ​ർ ഇതുവരെ രോ​ഗമുക്തി നേടി.

Follow Us On Helo, Facebook, Telegram. Subscribe to Our Youtube Channel
You might also like

Comments are closed.