Nature

സ്വത്തുതര്‍ക്കം: പിതാവ് മകനെ ചുറ്റിക കൊണ്ട് തലയ്ക്കടിച്ച് കൊന്നു

വിശാഖപട്ടണം: സ്വത്തുതര്‍ക്കത്തെ തുടർന്ന് പിതാവ് മകനെ ചുറ്റിക കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തി. ആന്ധ്രാപ്രദേശിലെ തീരദേശനഗരമായ വിശാഖപട്ടണത്താണ് സംഭവം. മകനെ ചുറ്റിക കൊണ്ട് തലയ്ക്കടിക്കുന്ന ഞെട്ടിപ്പിക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്തെത്തി.

സംഭവത്തില്‍ പ്രതിയായ പിതാവ് വീരരാജു പോലീസില്‍ കീഴങ്ങിയിട്ടുണ്ട്. സ്വത്ത് തര്‍ക്കമാണ് നാല്‍പതുകാരനായ മകന്റെ കൊലപാതകത്തിന് വീരരാജുവിനെ പ്രേരിപ്പിച്ചതെന്നാണ് വിവരം.

വീടിന്റെ വരാന്തയിലോ കാര്‍പാര്‍ക്കിങ് ഏരിയയിലോ ആണ് സംഭവമെന്നാണ് ദൃശ്യങ്ങളിൽ നിന്നുള്ള വിവരം. സ്റ്റൂളില്‍ ഇരിക്കുന്ന മകന്‍ ജല്‍രാജുവിന്റെ അരികിലെത്തിയ വീരരാജു മകന്റെ തലയില്‍ ആഞ്ഞടിക്കുക്കുകയും തറയിലേക്ക് വീണ മകനെ വീണ്ടും ചുറ്റിക കൊണ്ട് മർദിക്കുന്നതു ദൃശ്യങ്ങളിലുണ്ട്.

സ്വത്തുസംബന്ധിച്ച് ഇരുവര്‍ക്കുമിടയിലുണ്ടായ തര്‍ക്കമാണ് കൊലപാതകത്തിന് കാരണമെന്നും പോലീസിന് മുന്നില്‍ കീഴടങ്ങിയ വീരരാജുവിനെതിരെ കൊലപാതകക്കുറ്റം രജിസ്റ്റര്‍ ചെയ്തതായും വിശാഖപട്ടണം വെസ്റ്റ് പോലീസ് അറിയിച്ചു.

Follow Us On Helo, Facebook, Telegram. Subscribe to Our Youtube Channel
You might also like

Comments are closed.