Nature

രാജ്യദ്രോഹ കേസ്: ഷർജിൽ ഇമാമിന്‍റെ ഹർജിയിൽ വാദം കേൾക്കുന്നത് സുപ്രീംകോടതി മാറ്റി

ന്യൂഡൽഹി: രാജ്യദ്രോഹ കേസുകളുമായി ബന്ധപ്പെട്ട് ജെഎൻയു വിദ്യാർഥി ഇമാമിന്‍റെ ഹർജിയിൽ വാദം കേൾക്കുന്നത് സുപ്രീംകോടതി മാറ്റി. ജസ്റ്റിസ് അശോക് ഭൂഷൺ അധ്യക്ഷനായ ബെഞ്ചാണ് അടുത്തയാഴ്ചത്തേക്ക് കേസ് മാറ്റിയത്.

ഹർജിയിൽ അരുണാചൽ പ്രദേശ് സർക്കാർ നിലപാട് അറിയിക്കുന്നതിന് വേണ്ടിയാണ് കോടതിയുടെ നടപടി. ഷർജിൽ ഇമാമിന്‍റെ ഹർജിയിൽ നിലപാടറിയിക്കാൻ അസം, മണിപ്പൂർ, ഡൽഹി, ഉത്തർപ്രദേശ്, അരുണാചൽ പ്രദേശ് സർക്കാരുകളോട് സുപ്രീംകോടതി ആവശ്യപ്പെട്ടിരുന്നു.

തനിക്കെതിരെ വിവിധ സംസ്ഥാനങ്ങളിൽ രജിസ്റ്റർ ചെയ്ത കേസുകൾ ഡൽഹിയിലേക്ക് മാറ്റി ഒറ്റ അന്വേഷണ സംഘത്തിന് കീഴിലാക്കാൻ ഉത്തരവിടണമെന്നാണ് ഹർജിയിൽ ഷർജിൽ ഇമാം ആവശ്യപ്പെട്ടത്. അഞ്ച് എഫ്ഐആർ ആണ് ഷർജിലിനെതിരെ രജിസ്റ്റർ ചെയ്തിട്ടുള്ളത്. നിലവിൽ ഗുവാഹത്തി ജയിലിലാണ് ഷർജിൽ ഇമാം ഉള്ളത്.

Follow Us On Helo, Facebook, Telegram. Subscribe to Our Youtube Channel
You might also like

Comments are closed.