Nature

രാജസ്ഥാനിൽ നിയമസഭാ സമ്മേളനം ആരംഭിച്ചു; ആത്മവിശ്വാസത്തിൽ കോൺഗ്രസ്

ജയ്പൂർ: രാജസ്ഥാനിൽ നിയമസഭാ സമ്മേളനം ആരംഭിച്ചു. സച്ചിൻ പൈലറ്റിന്‍റെയും മറ്റ് 18 വിമത എം‌എൽ‌എമാരുടെയും പാർട്ടിയിലേക്ക് തിരിച്ചുവരവ് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് നിയമസഭാ സമ്മേളനം. അതേസമയം, അശോക് ഗെഹ്ലോട്ട് സർക്കാരിനെതിരെ അവിശ്വാസ പ്രമേയം കൊണ്ടുവരാൻ ആലോചിക്കുന്ന ബിജെപിയെ ഐക്യത്തോടെ നേരിടുമെന്ന് കോൺഗ്രസ് നേതാക്കൾ അറിയിച്ചു.

കോൺഗ്രസ് നിയമസഭാകക്ഷി യോഗത്തിന് മുന്നോടിയായി അശോക് ഗെഹ്‌ലോട്ടും സച്ചിൻ പൈലറ്റും കൂടിക്കാഴ്ച നടത്തി. ഒരു മാസത്തിന് ശേഷമാണ് രാജസ്ഥാനിൽ ഇരുവരും തമ്മിലുള്ള കൂടിക്കാഴ്ച.

അവിശ്വാസ പ്രമേയത്തിലോ സംസ്ഥാന നിയമസഭയിലെ മറ്റേതെങ്കിലും നടപടികളിലോ കോൺഗ്രസിനെതിരെ വോട്ടുചെയ്യാൻ രാജസ്ഥാനിലെ ആറ് എം‌എൽ‌എമാർക്ക് ബഹുജൻ സമാജ് പാർട്ടി രണ്ടാം തവണയും വിപ്പ് നൽകിയിരുന്നു. ഉത്തരവ് ലംഘിക്കുകയാണെങ്കിൽ, അയോഗ്യത നേരിടേണ്ടിവരുമെന്ന് ബിഎസ്‌പി വ്യക്തമാക്കി.

മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടുമായുള്ള അഭിപ്രായവ്യത്യാസത്തെത്തുടർന്ന് കഴിഞ്ഞ മാസം സച്ചിൻ പൈലറ്റിനെ ഉപമുഖ്യമന്ത്രി സ്ഥാനത്ത് നിന്നും രാജസ്ഥാൻ കോൺഗ്രസ് പ്രസിഡന്‍റ് സ്ഥാനത്ത് നിന്നും നീക്കിയിരുന്നു. എന്നാൽ, കോൺഗ്രസിന്‍റെ ഉന്നത നേതൃത്വവുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷം പാർട്ടിക്ക് വേണ്ടി പ്രവർത്തിക്കാൻ പൈലറ്റ് സമ്മതിച്ചതായാണ് വിവരം.

Follow Us On Helo, Facebook, Telegram. Subscribe to Our Youtube Channel
You might also like

Comments are closed.