കൊല്‍ക്കത്ത: ബംഗ്ലാദേശിലേക്ക് അനധികൃതമായി കടത്താന്‍ ശ്രമിച്ച 14 ലക്ഷം വിലമതിക്കുന്ന അപൂര്‍വ്വ ഇനം പക്ഷികളെ ബിഎസ്എഫ് സംഘം പിടികൂടി. പശ്ചിമ ബംഗാളിലെ ഹല്‍ദര്‍ പാര വനപ്രദേശത്ത് ബിഎസ്എഫ് നടത്തിയ പ്രത്യേക പരിശോധയ്ക്കിടെയാണ് കള്ളക്കടത്ത് സംഘത്തില്‍ നിന്ന് പക്ഷികളെ പിടികൂടിയത്. 14,21,000 രൂപ വിലവരുന്ന അപൂര്‍വ്വ ഇനത്തില്‍ പെട്ട ടൂക്കെയിൻ പക്ഷികളെയാണ് ഇവരിൽ നിന്ന് പിടിച്ചെടുത്തത്. ഇവയെ കൊല്‍ക്കത്തയിലെ അലിപുര്‍ മൃഗശാലയിലേക്ക് മാറ്റി. എന്നാല്‍ കള്ളക്കടത്ത് സംഘത്തെ പിടികൂടാനായില്ല.
മുളങ്കാടുകള്‍ക്ക് പിന്നില്‍ രണ്ട് പേര് സംശയാസ്പദമായ സാഹചര്യത്തില്‍ ഒളിച്ചിരിക്കുന്നതായി ശ്രദ്ധയില്‍ പെട്ടതോടെ ബിഎസ്എഫ് സംഘം നടത്തിയ തരിച്ചിലിനിടയിലാണ് പക്ഷികളെ കണ്ടെത്തിയത്. ബിഎസ്എഫ് സംഘത്തെ കണ്ടതോടെ കള്ളക്കടത്തുകാര്‍ പക്ഷികളെയും കൂടുകളും ഉപേക്ഷിച്ചു വനത്തിലുള്ളിലേക്ക് രക്ഷപ്പെടുകയായിരുന്നു.
Comments are closed.