Times Kerala

സൗദിയില്‍ പ്രിവലേജ് ഇഖാമ അനുവദിക്കുന്നതിനുള്ള തീരുമാനത്തിന് മന്ത്രിസഭയുടെ അംഗീകാരം

 
സൗദിയില്‍ പ്രിവലേജ് ഇഖാമ അനുവദിക്കുന്നതിനുള്ള തീരുമാനത്തിന് മന്ത്രിസഭയുടെ അംഗീകാരം

സൗദിയില്‍ പ്രിവലേജ് ഇഖാമ അനുവദിക്കുന്നതിനുള്ള തീരുമാനത്തിന് മന്ത്രിസഭയുടെ അംഗീകാരം. പ്രവാസികള്‍ക്ക് സ്‍പോണ്‍സറില്ലാതെ രാജ്യത്ത് ജോലി ചെയ്യാനും താമസിക്കാനും അവസരം നല്‍കുന്ന നിയമം രാജ്യത്തിതാദ്യമാണ്. പുതിയ നിയമമനുസരിച്ച്‌ പ്രിവലേജ് ഇഖാമ ലഭിക്കുന്നയാളിന് സൗദിയില്‍ ഫാമിലി സ്റ്റാറ്റസ് ലഭിക്കും. ഒപ്പം ബന്ധുക്കളെ രാജ്യത്തേക്ക് കൊണ്ടുവരാന്‍ സന്ദര്‍ശക വിസയെടുക്കാം.രണ്ടു തരത്തിലുള്ള പ്രിവിലേജ് ഇഖാമയാണ് അനുവദിക്കുന്നത്. പ്രത്യേക കാലാവധി നിശ്ചയിക്കാത്ത ഇഖാമയും ഒരു വര്‍ഷം കാലാവധിയുള്ള ഇഖാമയും ഈ വിഭാഗത്തിലുണ്ടാവും. ഇത് പിന്നീട് ദീര്‍ഘിപ്പിക്കാനുമാവും. പ്രിവിലേജ് ഇഖാമയ്ക്ക് പ്രത്യേക ഫീസ് അടയ്‌ക്കേണ്ടിവരും.

Related Topics

Share this story