Nature

കോ​വാ​ക്സി​ൻറെ മ​നു​ഷ്യ​രി​ലെ പ​രീ​ക്ഷ​ണ​ങ്ങ​ളു​ടെ പ്രാ​ഥ​മി​ക ഫ​ലം സുരക്ഷിതം; ര​ണ്ടാം​ഘ​ട്ട പ​രീ​ക്ഷ​ണം സെ​പ്റ്റം​ബ​റി​ൽ

ഹൈ​ദ​രാ​ബാ​ദ്: ഇ​ന്ത്യ വി​ക​സി​പ്പി​ച്ച കോ​വി​ഡ് വാ​ക്‌​സി​നാ​യ കോ​വാ​ക്സി​ന്‍റെ മ​നു​ഷ്യ​രി​ലെ പ​രീ​ക്ഷ​ണ​ങ്ങ​ളു​ടെ പ്രാ​ഥ​മി​ക ഫ​ലം സു​ര​ക്ഷി​ത​മെ​ന്ന് റി​പ്പോ​ർ​ട്ട്. മ​നു​ഷ്യ​രി​ലെ ഒ​ന്നാം​ഘ​ട്ട പ​രി​ശോ​ധ​ന​യി​ലാ​ണ് ഇ​ക്കാ​ര്യം വ്യ​ക്ത​മാ​യ​ത്. വാ​ക്സി​ൻ സ്വീ​ക​രി​ച്ച ആ​രി​ലും വി​പ​രീ​ത പ്ര​വ​ർ​ത്ത​ന​ങ്ങ​ളൊ​ന്നും ക​ണ്ടെ​ത്തി​യി​ട്ടി​ല്ലെ​ന്ന് റോ​ത്ത​ക്ക് പി​ജി​ഐ​യി​ലെ പ​രീ​ക്ഷ​ണ​ത്തി​ന് നേ​തൃ​ത്വം ന​ൽ​കി​യ പ്രി​ൻ​സി​പ്പ​ൽ ഇ​ൻ​വെ​സ്റ്റി​ഗേ​റ്റ​ർ സ​വി​ത വെ​ർ​മ അറിയിച്ചു.

ഇ​ന്ത്യ​ന്‍ കൗ​ണ്‍​സി​ല്‍ ഓ​ഫ് മെ​ഡി​ക്ക​ല്‍ റി​സ​ര്‍​ച്ചി​ന്‍റെ​യും പു​നെ​യി​ലെ നാ​ഷ​ണ​ല്‍ ഇ​ന്‍​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് വൈ​റോ​ള​ജി​യു​ടെ​യും സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​ണ് ഹൈ​ദ​രാ​ബാ​ദി​ലെ ഭാ​ര​ത് ബ​യോ​ടെ​ക് കോ​വാ​ക്‌​സി​ന്‍ വികസിപ്പിച്ചത്.

രാ​ജ്യ​ത്തെ 12 കേ​ന്ദ്ര​ങ്ങ​ളി​ലാ​യി 375 പേ​രി​ലാ​ണ് ഒ​ന്നാം ഘ​ട്ട ക്ലി​നി​ക്ക​ൽ പരീക്ഷണം ന​ട​ത്തി​യ​ത്. ഓ​രോ​രു​ത്ത​ര്‍​ക്കും ര​ണ്ടു ഡോ​സ് വാ​ക്സിനാണ് ന​ൽ​കിയത്. ര​ണ്ടാം ഡോ​സ് വീതം കൊ​ടു​ത്തി​ട്ടും വാ​ക്സി​ൻ സ്വീ​ക​രി​ച്ചവർക്കിടയിൽ പ്ര​ശ്ന​ങ്ങ​ളൊ​ന്നു​മി​ല്ലെ​ന്ന് ഡ​ൽ​ഹി എ​യിം​സി​ലെ പ്രി​ൻ​സി​പ്പ​ൽ ഇ​ൻ​വെ​സ്റ്റി​ഗേ​റ്റ​ർ സ​ഞ്ജ​യ് റാ​യ് പ​റ​ഞ്ഞു. ഇ​വി​ടെ 16 പേ​രി​ലാ​ണ് പ​രീ​ക്ഷ​ണം ന​ട​ത്തി​യ​ത്. ര​ണ്ടാം ഡോ​സ് ന​ൽ​കി​യ​പ്പോ​ൾ വൊ​ള​ന്‍റി​യ​ർ​മാ​രു​ടെ ര​ക്ത സാ​മ്പി​ളു​ക​ൾ ശേ​ഖ​രി​ച്ചി​രു​ന്നു. ഇ​വ പ​രി​ശോ​ധി​ച്ച് വാ​ക്സി​ന്‍റെ പ്ര​തി​രോ​ധ​ശേ​ഷി അ​ള​ക്കും. ഓ​ഗ​സ്റ്റ് അ​വ​സാ​ന​ത്തോ​ടെ ഫേ​സ്-1 പൂ​ർ​ത്തി​യാ​ക്കാ​നാ​കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷ.

വാ​ക്സി​ന്‍റെ ര​ണ്ടാം ഘ​ട്ട പ​രീ​ക്ഷ​ണം സെ​പ്റ്റം​ബ​ർ ആ​ദ്യാ​ഴ്ച ന​ട​ത്തു​മെ​ന്നാ​ണ് പ്ര​തീ​ക്ഷി​ക്കു​ന്ന​ത്. പ്ര​തീ​ക്ഷി​ച്ച​തു പോ​ലെ പ​രീ​ക്ഷ​ണം മു​ന്നോ​ട്ടു​പോ​യാ​ൽ അ​ടു​ത്തവർഷം ആദ്യം കോ​വി​ഡ്-19 വാ​ക്സി​ൻ ഇ​ന്ത്യ പു​റ​ത്തി​റ​ക്കും.

Follow Us On Helo, Facebook, Telegram. Subscribe to Our Youtube Channel
You might also like

Comments are closed.