Nature

മാധ്യമപ്രവർത്തകർക്കെതിരെയുള്ള സൈബർ ആക്രമണം: ഫേ​സ്ബു​ക്കി​നോ​ട് അ​ക്കൗ​ണ്ട് വി​വ​ര​ങ്ങ​ൾ തേ​ടി പോലീസ്

തി​രു​വ​ന​ന്ത​പു​രം: മാധ്യമപ്രവർത്തകർക്കെതിരെയുള്ള സൈ​ബ​ർ ആ​ക്ര​മ​ണ​ത്തിൽ അ​ന്വേ​ഷ​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി പോ​ലീ​സ് ഫേ​സ്ബു​ക്കി​നോ​ട് വി​വ​ര​ങ്ങ​ൾ തേ​ടി. സൈ​ബ​ർ ആ​ക്ര​മ​ണം ന​ട​ത്തി​യ​വ​രു​ടെ അ​ക്കൗ​ണ്ട് വി​വ​ര​ങ്ങ​ൾ തേ​ടി​യാ​ണ് പോ​ലീ​സ് ഫേ​സ്ബു​ക്കി​നെ സ​മീ​പി​ച്ച​ത്. ലൈം​ഗി​ക ചു​വ​യു​ള്ള സ​ന്ദേ​ശം പ്ര​ച​രി​പ്പി​ച്ചെ​ന്ന് പോ​ലീ​സ് വ്യക്തമാക്കി. സന്ദേശങ്ങള്‍ പ്രചരിപ്പിച്ച കൂടുതല്‍ പേര്‍ക്കായി അന്വേഷണം ഊർജ്ജിതമാക്കി.

ഒരാഴ്ചയ്ക്കുള്ളിൽ വിവരങ്ങൾ ലഭിക്കുമെന്നാണ് അന്വേഷണസംഘത്തിന് വിലയിരുത്തൽ. അതനുസരിച്ചാകും ഇവരെ ചോദ്യം ചെയ്യുകയും, അറസ്റ്റ് നടപടികളിലേക്ക് കടക്കുകയും ചെയ്യുക.

നേ​ര​ത്തെ, ഡി​ജി​പി​ക്ക് ന​ൽ​കി​യ പ്രാ​ഥ​മി​ക റി​പ്പോ​ർ​ട്ടി​ലും പ​രാ​മ​ർ​ശ​ങ്ങ​ൾ അ​പ​കീ​ർ​ത്തി​ക​ര​വും ലൈം​ഗി​ക ചു​വ​യു​ള്ള​തു​മാ​ണെ​ന്ന് പ​രാ​മ​ർ​ശി​ച്ചി​രു​ന്നു. ഐ​ടി ആ​ക്ട് പ്ര​കാ​ര​മാ​ണ് കേ​സ് ര​ജി​സ്റ്റ​ർ ചെയ്തിരിക്കുന്നത്.

Follow Us On Helo, Facebook, Telegram. Subscribe to Our Youtube Channel
You might also like

Comments are closed.