Nature

കോടതി അലക്ഷ്യ കേസ്; പ്രശാന്ത് ഭൂഷൺ കുറ്റക്കാരനെന്ന് സുപ്രീംകോടതി

ന്യൂഡൽഹി: അഭിഭാഷകൻ പ്രശാന്ത് ഭൂഷൺ കോടതി അലക്ഷ്യ കേസിൽ കുറ്റക്കാരനാണെന്ന് സുപ്രീംകോടതി. പ്രശാന്ത് ഭൂഷൺ ഗുരുതരമായ കോടതിയലക്ഷ്യമാണ് നടത്തിയത്. അദ്ദേഹത്തിനെതിരായ കോടതി അലക്ഷ്യ കേസ് നിലനിൽക്കുമെന്നും കേസുമായി മുന്നോട്ട് പോകുമെന്നും സുപ്രീംകോടതി അറിയിച്ചു. ഓ​ഗസ്റ്റ് 20ന് ശിക്ഷയിൽ വാദം കേൾക്കും.

ചീഫ് ജസ്റ്റിസ് എസ് എ ബോബ്ഡേക്കെതിരെ ട്വിറ്ററിൽ നടത്തിയ പരാമര്‍ശത്തിനാണ് സുപ്രീംകോടതി പ്രശാന്ത് ഭൂഷണെതിരെ സ്വമേധയ കോടതി അലക്ഷ്യത്തിന് കേസെടുത്തത്. കേസിൽ പ്രശാന്ത് ഭൂഷണ്‍ നൽകിയ വിശദീകരണം തൃപ്തികരമല്ലെന്ന് കോടതി നേരത്തെ വ്യക്തമാക്കിയിരുന്നു.

Follow Us On Helo, Facebook, Telegram. Subscribe to Our Youtube Channel
You might also like

Comments are closed.