Nature
Times Kerala
News|Events|Travel & Tourism|Entertainment|Health|

അച്ഛന്റെ ഫോട്ടോ ആരും കണ്ട് കാണില്ല. അങ്ങനെ അധികം ചിത്രങ്ങളില്ല. അമ്മയുടെ വീട്ടില്‍ നിന്നും എടുത്തുകൊണ്ടു വന്ന ഛായാചിത്രമാണിത്‌; അച്ഛന്റെ ഓർമ്മകൾ പങ്കുവച്ചു രഞ്ജിനി ഹരിദാസ്

അച്ഛനെ കുറിച്ചുള്ള ഓര്‍മ്മകള്‍ പങ്കുവച്ച് അവതാരകയും നടിയുമായ രഞ്ജിനി ഹരിദാസ്. ”എനിക്ക് ഏഴ് വയസ്സുള്ളപ്പോഴാണ് അദ്ദേഹം മരിക്കുന്നത്. അതുകൊണ്ട് തന്നെ അച്ഛനെ കുറിച്ച് സംസാരിക്കുമ്പോള്‍ ഞാന്‍ വളരെ ഇമോഷണലാകും. വളരെക്കുറച്ച് ഓര്‍മകള്‍ മാത്രമേ ഉള്ളൂ അച്ഛനെക്കുറിച്ച്. അച്ഛന്‍ മരിക്കുമ്പോള്‍ അനിയന് ഒന്‍പത് മാസമായിരുന്നു പ്രായം. അവന് അച്ഛനെ കണ്ട ഓര്‍മപോലും ഉണ്ടാകില്ല” -രഞ്ജിനി പറയുന്നു. തന്റെ യൂട്യൂബ് ചാനലിലെ ക്വസ്റ്റിയന്‍ ആന്‍സര്‍ സെക്ഷനിലാണ് രഞ്ജിനി അച്ഛനെക്കുറിച്ചുള്ള ഓർമ്മകൾ പങ്കുവച്ചത്. അച്ഛന്റെ ഛായാചിത്രവും രഞ്ജിനി പങ്കുവച്ചു.

You might also like

Comments are closed.