Nature

ബെ​യ്റൂ​ട്ട് സ്ഫോ​ട​നം: അന്വേഷണത്തിന് അ​ന്താ​രാ​ഷ്ട്ര സംഘത്തോടൊപ്പം എ​ഫ്ബി​ഐ​യും

ബെ​യ്റൂ​ട്ട്: 172 പേ​ർ മ​രി​ക്കാ​നി​ട​യാ​യ ലെ​ബ​ന​നി​ലെ ബെ​യ്റൂ​ട്ടി​ലു​ണ്ടാ​യ സ്ഫോ​ട​നം സം​ബ​ന്ധി​ച്ച് അ​ന്വേ​ഷി​ക്കാ​ൻ അ​ന്താ​രാ​ഷ്ട്ര അ​ന്വേ​ഷ​ണ​സം​ഘ​ത്തോ​ടൊ​പ്പം എ​ഫ്ബി​ഐ​യും. സ്ഫോ​ട​നം സം​ബ​ന്ധി​ച്ച് എ​ഫ്ബി​ഐ അ​ന്വേ​ഷി​ക്കു​മെ​ന്ന് യു​എ​സ് ന​യ​ത​ന്ത്ര ഉ​ദ്യോ​ഗ​സ്ഥ​നാ​യ ഡേ​വി​ഡ് ഹാ​ലെ​ അറിയിച്ചു.

ലെ​ബ​ന​ൻ​സി​ന്‍റെ ക്ഷ​ണ​പ്ര​കാ​രം അ​ന്താ​രാ​ഷ്ട്ര അ​ന്വേ​ഷ​ണ​സം​ഘ​ത്തോ​ടൊ​പ്പം എ​ഫ്ബി​ഐ​യും ചേ​രു​മെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ഓഗസ്റ്റ് നാ​ലി​നു ബെ​യ്റൂ​ട്ട് തു​റ​മു​ഖ​ത്തി​ൽ ഉ​ണ്ടാ​യ സ്ഫോ​ട​ന​ത്തി​ൽ ആ​റാ​യി​ര​ത്തി​ലേ​റെ പേ​ർ​ക്ക് പ​രി​ക്കേ​റ്റു. ഗോ​ഡൗ​ണി​ൽ മു​ൻ​ക​രു​ത​ലി​ല്ലാ​തെ സൂ​ക്ഷി​ച്ചി​രു​ന്ന 2,750 ട​ൺ അ​മോ​ണി​യം നൈ​ട്രേ​റ്റി​നു തീ​പി​ടി​ച്ചാ​ണ് സ്ഫോടനം ഉണ്ടായത്.

Follow Us On Helo, Facebook, Telegram. Subscribe to Our Youtube Channel
You might also like

Comments are closed.