Times Kerala

സുശാന്ത് സിംഗിന്റെ മരണം: എല്ലാ കണ്ണുകളും സുപ്രിംകോടതിയിലേക്ക്

 
സുശാന്ത് സിംഗിന്റെ മരണം: എല്ലാ കണ്ണുകളും സുപ്രിംകോടതിയിലേക്ക്

മുംബൈ: ബോളിവുഡ് നടൻ സുശാന്ത് സിംഗ് രാജ്പുത്തിന്റെ മരണത്തിൽ എല്ലാ കണ്ണുകളും സുപ്രിംകോടതിയിലേക്ക്. സിബിഐ അന്വേഷണത്തിൽ കോടതിയുടെ നിലപാട് നിർണായകമാകും. സുശാന്ത് സിംഗ് രാജ്പുത്തിന്റെ മരണത്തിൽ എഫ്‌ഐആർ രജിസ്റ്റർ ചെയ്‌തെങ്കിലും ചോദ്യം ചെയ്യൽ അടക്കം നടപടികളിലേക്ക് സിബിഐ കടന്നിട്ടില്ല. അന്വേഷണം പട്‌നയിൽ നിന്ന് മുംബൈയിലേക്ക് മാറ്റണമെന്ന നടി റിയ ചക്രവർത്തിയുടെ ഹർജിയിൽ സിബിഐ നിലപാട് വ്യക്തമാക്കിയിട്ടുണ്ട്.അതേസമയം, എഫ്‌ഐആർ പോലുമില്ലാതെയാണ് മുംബൈ പൊലീസിന്റെ അന്വേഷണമെന്നും ഇൻക്വസ്റ്റ് റിപ്പോർട്ട് പോലും കോടതിയിൽ സമർപ്പിച്ചില്ലെന്നും സിബിഐ ആരോപിച്ചു. സിബിഐയെയും എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനെയും അന്വേഷണവുമായി മുന്നോട്ടുപോകാൻ അനുവദിക്കണമെന്നും ആവശ്യപ്പെട്ടു. മുംബൈ പൊലീസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്യാത്തത് രാഷ്ട്രീയ സമ്മർദം കാരണമെന്ന് ബിഹാർ സർക്കാരും കോടതിയെ അറിയിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് സുപ്രീം കോടതിയുടെ തീരുമാനം നിർണായകമാകുന്നത്.

Related Topics

Share this story