Times Kerala

രാജ്യാന്തര ചലച്ചിത്രമേള നിശ്ചയിച്ച പ്രാകാരം തന്നെ നടക്കുമെന്ന് ഗോവ മുഖ്യമന്ത്രി

 
രാജ്യാന്തര ചലച്ചിത്രമേള നിശ്ചയിച്ച പ്രാകാരം തന്നെ നടക്കുമെന്ന് ഗോവ മുഖ്യമന്ത്രി

പനാജി: ഈ വർഷത്തെ രാജ്യാന്തര ചലച്ചിത്രമേള നിശ്ചയിച്ച പ്രാകാരം തന്നെ നടക്കുമെന്ന് ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്ത്. പതിവ് പോലെ നവംബർ അവസാനവാരം മേള നടത്തുമെന്ന് മുഖ്യമന്ത്രി മാധ്യമപ്രവർത്തകരോടു പറഞ്ഞു.അതേസമയം, രാജ്യത്ത് കൊവിഡ് പ്രതിസന്ധി രൂക്ഷമാകുന്ന സാഹചര്യത്തിൽ സർക്കാർ തീരുമാനത്തിൽ അതൃപ്തി അറിയിച്ച് പ്രതിപക്ഷം രംഗത്ത് വന്നിട്ടുണ്ട്. ഐഎഫ്എഫ്‌ഐ നടത്തുക മാത്രമല്ല സംസ്ഥാനത്തിന്റെ ഉത്തരവാദിത്തം. അതുകൊണ്ട് തന്നെ തീരുമാനത്തിൽ നിന്നും പിൻവാങ്ങണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു.

Related Topics

Share this story