Times Kerala

ലോറി മറിഞ്ഞ് ഡ്രൈവർക്ക് ദാരുണാന്ത്യം

 
ലോറി മറിഞ്ഞ് ഡ്രൈവർക്ക് ദാരുണാന്ത്യം

തൃശൂർ: പഴവൂർ ത്രീസ്റ്റാർ ഗ്രാനൈറ്റ്സ് മെറ്റൽ ക്രഷറിൽ ലോറി മറിഞ്ഞ് ഡ്രൈവർ മരിച്ചു. ചെമ്മന്തിട്ട കോമാത്ത് വീട്ടിൽ വിനോദ് (42) ആണ് മരിച്ചത്. ഇന്നലെ രാവിലെ 9.30 യോടെയാണ് അപകടമുണ്ടായത്.ക്രഷറിലെ യാർഡിലേക്ക്എംസാൻ്റ് തട്ടുന്നതിനിടയിൽ കൂമ്പാരമിടിഞ്ഞ് അമ്പതടി താഴ്ചയിലേക്ക് ലോറി തലകീഴായി മറിയുകയായിരുന്നു.ലോറിയുടെ തകർന്ന കാബിനിൽ കുരുങ്ങിയ വിനോദി പുറത്തെടുത്ത തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.

Related Topics

Share this story