Times Kerala

എനിക്ക് എന്റെ അടയ്ക്ക മതി സാറേ, കേസൊന്നും വേണ്ട; പരാതിക്കാരൻ പിൻവാങ്ങിയതോടെ കള്ളനെ പോലീസ് വിട്ടയച്ചു; പറ്റില്ലെന്നു എസ്പി പറഞ്ഞതോടെ വീണ്ടും പ്രതിയെ അറസ്റ്റ് ചെയ്ത് പോലീസ്

 
എനിക്ക് എന്റെ അടയ്ക്ക മതി സാറേ, കേസൊന്നും വേണ്ട; പരാതിക്കാരൻ പിൻവാങ്ങിയതോടെ കള്ളനെ പോലീസ് വിട്ടയച്ചു; പറ്റില്ലെന്നു എസ്പി പറഞ്ഞതോടെ വീണ്ടും പ്രതിയെ അറസ്റ്റ് ചെയ്ത് പോലീസ്

കോഴിക്കോട്: പരാതിക്കാരൻ കേസ് പിൻവലിച്ചതോടെ കസ്റ്റഡിയിലെടുത്ത അടയ്ക്കാക്കള്ളനെ പൊലീസ് വിട്ടയച്ചു.തുടർന്ന് സംഭവം അറിഞ്ഞ കോഴിക്കോട് വടകര റൂറല്‍ എസ്.പി അത്തോളി പൊലീസിനോട് കള്ളനെതിരെ നിര്‍ബന്ധമായും കേസെടുക്കാന്‍ കർശന നിർദ്ദേശവും നൽകി. പൂളപ്പൊയില്‍ സ്വദേശി സനിലിനെയാണ് പരാതിക്കാരൻ പിൻവാങ്ങിയതോടെ വിട്ടയച്ചത്. തുടർന്ന് എസ്പിയുടെ നിർദ്ദേശം വന്നതോടെ വിട്ടയച്ച പൊലീസ് തന്നെ വൈകിട്ടോടെ പ്രതിയെ വീണ്ടും അറസ്റ്റ് ചെയ്തു

വീട്ടില്‍ സൂക്ഷിച്ചിരുന്ന മൂന്ന് ചാക്ക് അടയ്ക്കയാണ് പ്രതികവർന്നത്. പരാതി ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ പോലീസ് നടത്തിയ അന്വേഷണത്തിൽ പരാതിക്കാരന്റെ വീടിന് സമീപത്തുള്ള സനിലിന്റെ താമസസ്ഥലത്ത് നിന്ന് തൊണ്ടിമുതല്‍ കണ്ടെത്തിയതോടെ കവര്‍ച്ചക്കാരനെ തിരിച്ചറിഞ്ഞു. അപ്പോഴേക്കും നഷ്ടപ്പെട്ട സാധനം തിരികെ കിട്ടിയാല്‍ മതിയെന്ന് പരാതിക്കാരന്‍ അറിയിച്ചതിനാല്‍ കേസെടുക്കുന്നില്ലെന്ന നിലപാടില്‍ പൊലീസെത്തി. തുടർന്ന് പതിനയ്യായിരം രൂപയോളം വിലവരുന്ന അടയ്ക്ക ഉടമയ്ക്ക് നല്‍കി സനിലിനെ പൊലീസ് വിട്ടയക്കുകയായിരുന്നു.

Related Topics

Share this story