Nature

ലൈഫ് പദ്ധതി നിര്‍മ്മാണം; റെ​ഡ്ക്ര​സ​ന്‍റി​നെ നി​യ​മി​ച്ച​തി​ൽ സംസ്ഥാന സ​ർ​ക്കാ​രി​ന് പ​ങ്കില്ലെന്ന് കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​ൻ

തി​രു​വ​ന​ന്ത​പു​രം: ലൈ​ഫ് പ​ദ്ധ​തി​ നിർമാണവുമായി ബ​ന്ധ​പ്പെ​ട്ട് വ​ട​ക്കാ​ഞ്ചേ​രി​യി​ൽ റെ​ഡ്ക്ര​സ​ന്‍റി​നെ നി​യ​മി​ച്ച​തി​ൽ സം​സ്ഥാ​ന സ​ർ​ക്കാ​രി​ന് പ​ങ്കി​ല്ലെ​ന്ന് സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​ൻ. സ്വ​ർ​ണ​ക്ക​ട​ത്ത് കേ​സി​ലെ പ്ര​തി​യാ​യ സ്ത്രീ​യു​ടെ മൊ​ഴി ഉപയോഗിച്ച് സ​ർ​ക്കാ​രി​നെ സം​ശ​യ​ത്തി​ന്‍റെ നിഴലിലാക്കാനാണ് പ്ര​തി​പ​ക്ഷ​ത്തി​ന്‍റെ​യും മാ​ധ്യ​മ​ങ്ങ​ളു​ടെ​യും ശ്ര​മ​മെ​ന്നും കോ​ടി​യേ​രി പറഞ്ഞു.

പാ​ർ​ട്ടി മു​ഖ​പ​ത്ര​മാ​യ ദേ​ശാ​ഭി​മാ​നി​യി​ൽ വേ​ണ്ട​ത് വി​വാ​ദ​മ​ല്ല, വി​ക​സ​നം എ​ന്ന ത​ല​ക്കെ​ട്ടി​ൽ എ​ഴു​തി​യ ലേ​ഖ​ന​ത്തി​ലാ​ണ് കോ​ടി​യേ​രി​യു​ടെ ഈ ആ​രോ​പ​ണം. റെ​ഡ്ക്ര​സ​ന്‍റ് സം​സ്ഥാ​ന സ​ർ​ക്കാ​ർ ന​ൽ​കി​യ ഭൂ​മി​യി​ൽ അ​വ​രു​ടെ ചെ​ല​വി​ൽ വീ​ട് നി​ർ​മി​ച്ചു ന​ൽ​കു​ന്ന പ​ദ്ധ​തി വ​ട​ക്കാ​ഞ്ചേ​രി​യി​ൽ ന​ട​പ്പാ​ക്കി​വ​രി​ക​യാ​ണ്. വീ​ട് നി​ർ​മി​ക്കാ​നു​ള്ള ഏ​ജ​ൻ​സി​യെ നിയമിച്ചതിൽ സ​ർ​ക്കാ​രി​ന് ഒ​രു പ​ങ്കു​മി​ല്ല. റെ​ഡ്ക്ര​സ​ന്‍റി​ന്‍റെ സാ​മ്പ​ത്തി​ക ഇ​ട​പാ​ടു​ക​ളു​ടെ ഉ​ത്ത​ര​വാ​ദി​ത്തം അ​വ​ർ​ക്ക് മാ​ത്ര​മാ​ണെ​ന്നും കോ​ടി​യേ​രി വ്യക്തമാക്കുന്നു.

റെ​ഡ്ക്ര​സ​ന്‍റി​ന്‍റെ കാ​രു​ണ്യ പ​ദ്ധ​തി​യെ അ​പ​കീ​ർ​ത്തി​പ്പെ​ടു​ത്തിയിട്ടായാലും സ​ർ​ക്കാ​രി​നു​മേ​ൽ ക​രി​തേ​ച്ചാ​ൽ മ​തി​യെ​ന്ന ചി​ന്ത​യി​ലാ​ണ് ക​മ്യൂ​ണി​സ്റ്റ് വി​രു​ദ്ധ മാ​ധ്യ​മ​ങ്ങ​ളും പ്ര​തി​പ​ക്ഷ​വുമെന്നും കോ​ടി​യേ​രി ലേ​ഖ​ന​ത്തി​ൽ പറയുന്നു.

Follow Us On Helo, Facebook, Telegram. Subscribe to Our Youtube Channel
You might also like

Comments are closed.