Times Kerala

ഏറ്റവും കൂടുതല്‍ കാലം ഭരിച്ച കോണ്‍ഗ്രസ് ഇതര പ്രധാനമന്ത്രി;ചരിത്രം കുറിച്ച് നരേന്ദ്രമോദി

 
ഏറ്റവും കൂടുതല്‍ കാലം ഭരിച്ച കോണ്‍ഗ്രസ് ഇതര പ്രധാനമന്ത്രി;ചരിത്രം കുറിച്ച് നരേന്ദ്രമോദി

ന്യൂഡൽഹി: ഇന്ത്യൻ ചരിത്രത്തിൽ ഏറ്റവും കൂടുതൽ കാലം ഭരിക്കുന്ന നാലാമത്തെ പ്രധാനമന്ത്രിയായി നരേന്ദ്ര മോദി. വാജ്‌പേയ് അല്ലാതെ കോണ്‍ഗ്രസ് ഇതര പാർട്ടിയിൽ നിന്ന് അധികാരത്തിലേറിയ പ്രധാനമന്ത്രിമാർക്ക് ഭരണകാലയാളവ് പൂർത്തിയാക്കാൻ പോലും സാധിക്കാത്തിടത്താണ് മോദിയുടെ നേട്ടം. എബി വാജ്പേയി ആകെ 2268 ദിവസമാണ് പ്രധാനമന്ത്രി പദത്തിൽ ഇരുന്നത്. ഇത് മറികടന്നാണ് നരേന്ദ്ര മോദി ഏറ്റവും കൂടുതൽ കാലം അധികാരത്തിലിരുന്ന കോൺഗ്രസ് ഇതര പ്രധാനമന്ത്രിയാകുന്നത്.2014 മെയ് 26നാണ് രാജ്യത്തിന്‍റെ പതിനാലാമത്തെ പ്രധാനമന്ത്രിയായി നരേന്ദ്ര മോദി സത്യപ്രതിജ്ഞ ചെയ്തത്. തുടർന്ന് 2019 മെയ് 30ന് വീണ്ടും പ്രധാനമന്ത്രിയായി അധികാരത്തിലേറി.ഇന്ത്യയുടെ 74-ാമത് സ്വാതന്ത്ര്യദിനത്തിന് രണ്ട് ദിവസം മുമ്പാണ് നരേന്ദ്ര മോദി ഏറ്റവും കൂടുതൽ കാലം സേവനമനുഷ്ഠിക്കുന്ന നാലാമത്തെ പ്രധാനമന്ത്രിയായിമാറിയത്. അദ്ദേഹം ഓഗസ്റ്റ് 15 ന് ചെങ്കോട്ടയിലെ കൊത്തളങ്ങളിൽ നിന്ന് ഏഴാമത്തെ സ്വാതന്ത്ര്യദിന പ്രസംഗം നടത്തും.

Related Topics

Share this story