Times Kerala

സ്വാതന്ത്ര്യദിനാഘോഷം: രാജ്യതലസ്ഥാനത്ത് കനത്ത സുരക്ഷ

 
സ്വാതന്ത്ര്യദിനാഘോഷം: രാജ്യതലസ്ഥാനത്ത് കനത്ത സുരക്ഷ

ന്യൂഡൽഹി: നാളെ രാജ്യം 74-ാമത് സ്വാതന്ത്ര്യദിനം ആഘോഷിക്കുകയാണ്.ഇതിനു മുന്നോടിയായി ഡൽഹി-എൻ‌സി‌ആർ മേഖലകളിലും അതിർത്തി പ്രദേശങ്ങളിലും കർശന സുരക്ഷ ഏർപ്പെടുത്തിയിരിക്കുകയാണ്. എൻ‌എസ്‌ജി, എസ്‌പി‌ജി, ഐടിബിപി തുടങ്ങിയ ഏജൻസികൾക്ക് അതീവ ജാഗ്രത നിർദേശം നൽകിയിട്ടുണ്ട്. സംശയാസ്പദമായി തോന്നുന്നവരെ കണ്ടെത്താൻ ഫേഷ്യൽ റെക്കഗ്നിഷൻ സംവിധാനങ്ങളും സജ്ജീകരിച്ചിട്ടുണ്ട്.സ്വാതന്ത്ര്യദിനത്തിൽ 45,000-ത്തിലധികം സുരക്ഷാ ഉദ്യോഗസ്ഥർ നഗരത്തിൽ കാവൽ നിൽക്കും. കൂടാതെ ചെങ്കോട്ടയുടെ അഞ്ച് കിലോമീറ്റർ ചുറ്റളവിൽ രണ്ടായിരത്തിലധികം സ്‌നൈപ്പർമാരെയും വിന്യസിച്ചിട്ടുണ്ട്. ഹോട്ടലുകളിലും, ലോഡ്ജുകളിലും വ്യാപക മായി പരിശോധനയും നടത്തുന്നുണ്ട്.

Related Topics

Share this story