Times Kerala

പ്രസ് ട്രസ്റ്റ് ഓഫ് ഇന്ത്യയിലെ മുതിർന്ന മാധ്യമപ്രവർത്തകനെ മരിച്ച നിലയിൽ കണ്ടെത്തി

 
പ്രസ് ട്രസ്റ്റ് ഓഫ് ഇന്ത്യയിലെ മുതിർന്ന മാധ്യമപ്രവർത്തകനെ മരിച്ച നിലയിൽ കണ്ടെത്തി

റാഞ്ചി: പ്രസ് ട്രസ്റ്റ് ഓഫ് ഇന്ത്യ (പിടിഐ) യിലെ റാഞ്ചി ബ്യൂറോയുടെ മുതിർന്ന മാധ്യമ പ്രവർത്തകൻ പി. വി. രാമാനുജത്തെ വസതിയിൽ മരിച്ച നിലയിൽ കണ്ടെത്തി. അതേസമയം, മരണകാരണം വ്യക്തമല്ല. 55കാരനായ രാമാനുജത്തിന് ഭാര്യയും ഒരു മകനുമുണ്ട്. കട്ടക്ക്, ഡൽഹി, റാഞ്ചി എന്നിവിടങ്ങളിൽ 35 വർഷം രാമാനുജം വിവിധ തലങ്ങളിൽ പിടിഐയിൽ സേവനമനുഷ്ഠിച്ചു. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.

Related Topics

Share this story