Nature

ട്രക്കുകള്‍ തമ്മില്‍ കൂട്ടിയിടിച്ച്‌ ക​ത്തി ഡ്രൈ​വ​ര്‍​മാ​ര്‍ വെ​ന്തു​മ​രി​ച്ചു

ഭോപ്പാൽ : മധ്യപ്രദേശിൽ ട്രക്കുകൾ തമ്മിൽ കൂട്ടിയിടിച്ച്‌ തീപിടിച്ച് ഡ്രൈവര്‍മാര്‍ വെന്തുമരിച്ചു . അരിയും മൊസാംബിയും കയറ്റിവന്ന ലോറികൾ തമ്മിലാണ് കൂട്ടിയിടിച്ച് അപകടം ഉണ്ടായത് .

സിയോനി ജില്ലയിലെ ജബല്പുര്-നാഗ്പുര് ദേശിയപാതയിൽ ചപാരയിലായിരുന്നു സംഭവം നടന്നത് .രണ്ട് ഡ്രൈവര്മാരാണ് വെന്തുമരിച്ചത് . അപകടത്തിൽ നാല് പേര്ക്ക് പരിക്കേല്ക്കുകയും ചെയ്തു . ഇവരെ ആശുപത്രിയില് പ്രവേശിപ്പിച്ചു.

വിപരീത ദിശയിൽ സഞ്ചരിച്ച ട്രക്കുകൾ നേര്ക്കു നേർ കൂട്ടി ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ മറിഞ്ഞ ട്രക്കുകൾ രണ്ടും തീപിടിച്ച് കത്തുകയായിരുന്നു .

Follow Us On Helo, Facebook, Telegram. Subscribe to Our Youtube Channel
You might also like

Comments are closed.