Nature

ഹോം ക്വാറന്റൈന്‍ ലംഘിച്ചു ; ഇന്ത്യക്കാരന് മലേഷ്യയില്‍ അഞ്ച് മാസം തടവ്

ക്വാലാലംപൂര്‍ : ഹോം ക്വാറന്റൈന്‍ ലംഘിച്ച ഇന്ത്യക്കാരന് മലേഷ്യയില്‍ അഞ്ച് മാസം തടവ് . കെഡയില്‍ റസ്‌റ്റോറന്റ് നടത്തുന്ന 57കാരനാണ് തടവുശിക്ഷ വിധിച്ചത് . 14 ദിവസത്തെ ക്വാറന്റൈനാണ് ഇയാള്‍ ലംഘിച്ചത് .

ഇന്ത്യയില്‍ നിന്ന് തിരിച്ചെത്തിയ ഇയാള്‍ക്ക് ആദ്യം നടത്തിയ കൊവിഡ് പരിശോധനയില്‍ ഫലം നെഗറ്റീവായിരുന്നു . എന്നാല്‍ രണ്ടാമത്തെ പരിശോധനഫലം പുറത്തുവന്നപ്പോഴാണ് ഇയാള്‍ കൊവിഡ് പോസിറ്റീവാണെന്ന് കണ്ടെത്തിയത് .

കുടുംബാംഗങ്ങള്‍, റസ്‌റ്റോറന്റ് ജീവനക്കാര്‍ തുടങ്ങി ഇയാളുമായി അടുത്തിടപഴകിയ 45 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു . ഇതോടെയാണ് ക്വാറന്റൈന്‍ ലംഘിച്ച ഇയാള്‍ക്കെതിരെ നടപടിയെടുത്തത്.

Follow Us On Helo, Facebook, Telegram. Subscribe to Our Youtube Channel
You might also like

Comments are closed.