Times Kerala

ടെക്‌നോപാര്‍ക്ക് പരിസരത്ത് കഞ്ചാവ് വില്‍പന; ഒരാള്‍ അറസ്റ്റില്‍

 
ടെക്‌നോപാര്‍ക്ക് പരിസരത്ത് കഞ്ചാവ് വില്‍പന; ഒരാള്‍ അറസ്റ്റില്‍

കഴക്കൂട്ടം ടെക്‌നോപാര്‍ക്കിനും പരിസരത്തും കമ്പത്ത്നിന്ന് വന്‍തോതില്‍ കഞ്ചാവ് എത്തിച്ച്‌ സ്‌കൂള്‍, കോളേജ് വിദ്യാര്‍ഥികള്‍ക്ക് നല്‍കുന്ന തമിഴ്‌നാട് തേനി ജില്ലയില്‍ കമ്ബം ഉലകതേവര്‍ തെരുവില്‍ ഹൗസ് നമ്ബര്‍ 91 ല്‍ എ. രാജേന്ദ്രനെ (42) എക്‌സൈസ് അറസ്റ്റുചെയ്തു. ഇയാളില്‍ നിന്നും 1.100 കിലോ കഞ്ചാവ് കണ്ടെടുത്തു. ടെക്‌നോപാര്‍ക്ക് പരിസരത്ത് ലഹരി ഉപയോഗം വന്‍ തോതില്‍ വര്‍ധിച്ചുവരുന്നതായി വിവരം ലഭിച്ചിരുന്നു. കഴിഞ്ഞ ഒരു മാസമായി തമിഴ്‌നാട് കേന്ദ്രീകരിച്ചു നടത്തിയ രഹസ്യഅന്വേഷണത്തെ തുടര്‍ന്നാണ് ഇയാളെ പിടികൂടിയത്. എല്ലാ ആഴ്ചയിലും ഇത്തരത്തില്‍ തിരുവനന്തപുരത്ത് ആവശ്യക്കാര്‍ക്ക് കഞ്ചാവ് എത്തിച്ച്‌ നല്‍കാറുള്ളതായി രാജേന്ദ്രന്‍ മൊഴി നല്‍കിയിട്ടുണ്ട്. എന്‍.ഡി.പി.എസ് കേസ് രജിസ്റ്റര്‍ ചെയ്ത് കോടതിയില്‍ ഹാജരാക്കി റിമാന്‍റ് ചെയ്തു.

Related Topics

Share this story