Nature

ബൈക്കിലെത്തി മാലപൊട്ടിച്ച കേസില്‍ മൂന്ന് പേർ അറസ്റ്റിൽ 

ചേര്‍ത്തല: ക്ഷേത്ര ദര്‍ശനത്തിനെത്തിയ റിട്ട.അദ്ധ്യാപികയുടെ മൂന്നര പവന്റെ മാല ബൈക്കിലെത്തി കവർന്ന കേസില്‍ ബി.ജെ.പി പ്രവര്‍ത്തകന്‍ ഉള്‍പ്പെടെ മൂന്നു പേരെ ചേര്‍ത്തല പൊലീസ്അറസ്റ്റ് ചെയ്തു .

പള്ളിപ്പുറം പഞ്ചായത്ത് 11-ാം വാര്‍ഡ് തിരുനെല്ലൂര്‍ ആറുകണ്ടത്തില്‍ ഷിബു (47),തണ്ണീര്‍മുക്കം ഗ്രാമപഞ്ചായത്ത് 9-ാം വാര്‍ഡില്‍ കണ്ണങ്കര പിണ്ടമംഗലത്ത് സിബി ജോണി (29),തണ്ണീര്‍മുക്കം കണ്ണങ്കര കുര്യന്‍വെളി ശിവപ്രസാദ് (29) എന്നിവരെയാണ് പിടികൂടിയത്. മുഹമ്മ അയ്യപ്പഞ്ചേരിയില്‍ ബൈക്കിലെത്തിയ സംഘം ഇന്നലെ രാവിലെ 7 മണിയോടെയാണ് കഞ്ഞിക്കുഴി പഞ്ചായത്ത് 3-ാം വാര്‍ഡ് കൈതവളപ്പില്‍ സേതുമാധവന്‍നായരുടെ ഭാര്യ റിട്ട.അദ്ധ്യാപിക സുമതിക്കുട്ടിയമ്മയുടെ (74) മാലപൊട്ടിച്ച്‌ കടന്നത് . സി.സി.ടി.വി ദൃശ്യങ്ങള്‍ ശേഖരിച്ച്‌ നടത്തിയ പരിശോധനയിലാണ് പ്രതികള്‍ വൈകിട്ടോടെ പിടിയിലായത് . പ്രതികളെ മുഹമ്മ പൊലീസിന് കൈമാറി. ഇന്ന് കോടതിയില്‍ ഹാജരാക്കും.

Follow Us On Helo, Facebook, Telegram. Subscribe to Our Youtube Channel
You might also like

Comments are closed.