Nature

ബം​ഗ​ളൂ​രു ക​ലാ​പം; അ​ന്വേ​ഷ​ണ​ത്തി​ന് നാ​ല് സം​ഘ​ങ്ങ​ളെ നി​യോ​ഗി​ച്ചു 

ബം​ഗ​ളൂ​രു : വി​ദ്വേ​ഷ പോ​സ്റ്റി​നെ​ത്തു​ട​ര്‍​ന്നു ബം​ഗ​ളൂ​രു​വി​ല്‍ ചൊ​വ്വാ​ഴ്ച രാ​ത്രി നടന്ന ക​ലാ​പം അ​ന്വേ​ഷി​ക്കാ​ന്‍ നാ​ല് സം​ഘ​ങ്ങ​ളെ നി​യോ​ഗി​ച്ച​താ​യി ബം​ഗ​ളൂ​രു സി​റ്റി പോ​ലീ​സ് അറിയിച്ചു. കേസി​ല്‍ ആ​റ് എ​ഫ്‌ഐ​ആ​ര്‍ ആ​ണ് പോ​ലീ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്തി​രി​ക്കു​ന്ന​ത് . പോ​ലീ​സു​കാ​രെ കൊ​ല്ല​ണ​മെ​ന്ന ഉ​ദ്ദേ​ശ്യ​വു​മാ​യാ​ണു ക​ലാ​പ​കാ​രി​ക​ള്‍ സ്റ്റേ​ഷ​നു​ക​ള്‍ ആ​ക്ര​മി​ച്ച​തെ​ന്ന് എ​ഫ്‌ഐ​ആ​റി​ല്‍ പ​റ​യു​ന്നു .

പു​ലി​കേ​ശി ന​ഗ​ര്‍ എം​എ​ല്‍​എ അ​ഖ​ണ്ഡ ശ്രീ​നി​വാ​സ മൂ​ര്‍​ത്തി​യു​ടെ ബ​ന്ധു​വി​ന്‍റെ പേ​രി​ലു​ള്ള ഫേ​സ്ബു​ക്ക് അ​ക്കൗ​ണ്ടി​ലാ​ണ് വി​വാ​ദ​പോ​സ്റ്റ് വന്നത് . ഇ​തേ​ത്തു​ട​ര്‍​ന്ന് ഒരുകൂട്ടം ആൾക്കാർ എം​എ​ല്‍​എ​യു​ടെ വ​സ​തി ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു . ക​ലാ​പ​ത്തി​ല്‍ ര​ണ്ട് പേ​ര്‍ കൊ​ല്ല​പ്പെ​ടു​ക​യും 60 പോ​ലീ​സു​കാ​ര്‍​ക്ക് പ​രി​ക്കേ​ല്‍​ക്കു​ക​യും ചെ​യ്തി​രു​ന്നു .

Follow Us On Helo, Facebook, Telegram. Subscribe to Our Youtube Channel
You might also like

Comments are closed.