Nature

ബെംഗളൂരു കലാപം; മൂന്ന് എസ്.ഡി.പി.ഐ പ്രവര്‍ത്തകര്‍ കൂടി അറസ്റ്റില്‍

ബംഗളൂരു : ബെംഗളൂരു കലാപവുമായി ബന്ധപ്പെട്ട് മൂന്ന് എസ്.ഡി.പി.ഐ പ്രവര്‍ത്തകര്‍ കൂടി അറസ്റ്റില്‍. കര്‍ണ്ണാടക ആഭ്യന്തരമന്ത്രി ബസവരാജ് ബൊമ്മെയാണ് ഇക്കാര്യം അറിയിച്ചത്. ഇതോടെ കേസില്‍ അറസ്റ്റിലായ എസ്.ഡി.പി.ഐ പ്രവര്‍ത്തകരുടെ എണ്ണം നാലായി. കലാപവുമായി ബന്ധപ്പെട്ട് രാവിലെ മൂന്ന് എസ്.ഡി.പി.ഐ പ്രവര്‍ത്തകരെ പോലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു. ഇവരുടെ അറസ്റ്റാണ് പിന്നീട് രേഖപ്പെടുത്തിയത്.

കഴിഞ്ഞ ദിവസം സംഭവത്തിന്റെ മുഖ്യ ആസൂത്രകനായ എസ്.ഡി.പി.ഐ ബംഗളൂരു ജില്ലാ സെക്രട്ടറി മുസമ്മില്‍ പാഷയെ അറസ്റ്റ് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് മൂന്ന് പ്രവര്‍ത്തകര്‍ കൂടി അറസ്റ്റിലാകുന്നത്. ബംഗളൂരു കലാപത്തില്‍ കൂടുതല്‍ എസ്.ഡി.പി.ഐ പ്രവര്‍ത്തകര്‍ക്ക് പങ്കുള്ളതായാണ് സൂചന. സംഭവത്തില്‍ പോലീസ് ശക്തമായ അന്വേഷണമാണ് നടത്തുന്നത്.

അന്വേഷണത്തിന്റെ ഭാഗമായി പോലീസ് സിസി ക്യാമറ പരിശോധിച്ചതില്‍ നിന്നാണ് സംഭവത്തില്‍ എസ്.ഡി.പി.ഐ പ്രവര്‍ത്തകര്‍ക്കുള്ള പങ്ക് വ്യക്തമായതെന്ന് ആഭ്യന്തര മന്ത്രി ബസവരാജ് ബൊമ്മെ പറഞ്ഞു. കൂടുതല്‍ എസ്.ഡി.പി.ഐ പ്രവര്‍ത്തകര്‍ക്ക് പങ്കുള്ളതായാണ് സൂചന. സംഭവത്തില്‍ സമഗ്ര അന്വേഷണം നടക്കുന്നുണ്ടെന്നും കുറ്റവാളികള്‍ക്കെതിരെ പോലീസ് കൂടുതല്‍ തെളിവുകള്‍ ശേഖരിച്ചു വരികയാണെന്നും അദ്ദേഹം വ്യക്തമാക്കി.

Follow Us On Helo, Facebook, Telegram. Subscribe to Our Youtube Channel
You might also like

Comments are closed.