Nature

ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കാര്യങ്ങൾക്ക് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷനെ ബന്ധപ്പെടണം

ത്രിതല തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കാര്യങ്ങൾക്ക് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷനുമായാണ് ബന്ധപ്പെടേണ്ടതെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ ടീക്കാറാം മീണ അറിയിച്ചു.

പഞ്ചായത്ത് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പൊതുജനങ്ങളിൽ നിന്ന് പരാതികളും നിവേദനങ്ങളും വിവരാവകാശ അപേക്ഷകളും മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർക്ക് ലഭിക്കുന്ന സാഹചര്യത്തിലാണ് വിശദീകരണം.

സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്റെ വിലാസം: സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ, വികാസ് ഭവൻ പി.ഒ, പാളയം, തിരുവനന്തപുരം 695033. ഫോൺ: 0471-2325048.

Follow Us On Helo, Facebook, Telegram. Subscribe to Our Youtube Channel
You might also like

Comments are closed.