Nature

കോവിഡ് ലക്ഷണമുള്ള ആളെ ബൈക്കില്‍ ആശുപത്രിയിലെത്തിച്ച് തൃണമൂൽ നേതാവ്; നല്ല മാതൃക

മനുഷ്യൻ പരസ്പരം തൊടാൻ പോലും ഭയക്കുന്ന ഈ കോവിഡ് കാലത്തെ ഒരു നല്ലകാഴ്ചയാണ് ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ വൈറലാകുന്നത്. പിപിഇ കിറ്റ് ധരിച്ച ഒരാൾ മറ്റൊരാളെ പുറകിലിരുത്തി മോട്ടോർസൈക്കിളിൽ പോകുന്നതിന്റെ വിഡിയോ ദൃശ്യങ്ങളാണിത്.

വെസ്റ്റ് ബംഗാളിലാണ് സംഭവം. മോട്ടോർ സൈക്കിളിന് പിന്നിലിരിക്കുന്ന അമൽ ബാരിക് എന്ന 43–കാരൻ കുറച്ചു ദിവസങ്ങൾക്ക് മുമ്പാണ് തൊഴിലിടത്ത് നിന്നും സ്വദേശമായ സിജുവ ഗ്രാമത്തിലെത്തിയത്. ചെറിയ തരത്തിലുള്ള പനി അനുഭവപ്പെട്ടതിനെ തുടർന്ന് കോവിഡ് ആണോ എന്ന് സംശയം തോന്നി. എന്നാൽ, ആംബുലൻസ് വിളിച്ച് ആശുപത്രിയിൽ പോകാനുള്ള സാഹചര്യമില്ലായിരുന്നു. ഇക്കാര്യമറിഞ്ഞ സത്യകം പട്നായിക് എന്ന സമീപവാസി മറ്റൊന്നും ചിന്തിക്കാതെ അമൽ ബാരികിനെ വാടയ്ക്കെടുത്ത ബൈക്കിലിരുത്തി ആശുപത്രിയിലേക്ക് കൊണ്ടു പോയി. ഇതിനായി അദ്ദേഹം ഒരു പിപിഇ കിറ്റും വാങ്ങുകയായിരുന്നു. സത്യകം ത്രിണമൂലിന്റെ യുവ നേതാവ് കൂടിയാണ്.

ആശുപത്രിയിലെത്തിച്ച് ഡോക്ടർ പരിശോധിക്കുകയും പരിശോധനയ്ക്കായി ശ്രവം എടുക്കുകയും ചെയ്തു. ഇതിന് ശേഷം അമലിനോട് വീട്ടിലെത്തി ഫലം വരുന്നതുവരെ നിരീക്ഷണത്തിലിരിക്കാൻ നിർദ്ദേശിച്ചു. ഇയാളെ തിരികെ വീട്ടിലെത്തിക്കാനും സത്യകം പട്നായിക് മടിച്ചില്ല.

Follow Us On Helo, Facebook, Telegram. Subscribe to Our Youtube Channel
You might also like

Comments are closed.