Times Kerala

പ്ലസ് വണ്‍ പ്രവേശനം; അപേക്ഷ സമര്‍പ്പിക്കാനുളള അവസാന തീയതി നാളെ (മേയ് 16)

 
പ്ലസ് വണ്‍ പ്രവേശനം; അപേക്ഷ സമര്‍പ്പിക്കാനുളള അവസാന തീയതി നാളെ (മേയ് 16)

ഹയര്‍സെക്കണ്ടറി പ്ലസ് വണ്‍ പ്രവേശനത്തിനായി അപേക്ഷ നാളെ (മേയ് 16) വൈകിട്ട് അഞ്ച് വരെ സമര്‍പ്പിക്കാം. അപേക്ഷകളുടെ പ്രിന്റൗട്ട് അനുബന്ധരേഖകള്‍ സഹിതം സ്‌കൂളില്‍ വെരിഫിക്കേഷനായി സമര്‍പ്പിക്കുവാനുളള സമയവും നാളെയവസാനിക്കും. സ്‌കൂള്‍ അധികൃതര്‍ വെരിഫിക്കേഷനലൂടെ കൃത്യത ഉറപ്പാക്കുന്ന അപേക്ഷകള്‍ മാത്രമേ അലോട്ട്‌മെന്റ് പ്രക്രിയയ്ക്ക് പരിഗണിക്കുകയുളളൂ. സ്‌പോര്‍ടസ് ക്വാട്ട പ്രവേശനത്തിന്റെ ഒന്നാം ഘട്ടമായ സ്‌പോര്‍ട്‌സ് മികവ് രജിസ്‌ട്രേഷന്‍ ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സിലുകളില്‍ മേയ് 21ന് വൈകിട്ട് അഞ്ച് വരെയാണ്. രണ്ടാം ഘട്ട സ്‌പോര്‍ട്‌സ് ഓണ്‍ലൈന്‍ അപേക്ഷാ 22ന് വൈകിട്ട് അഞ്ചു വരെ സമര്‍പ്പിക്കണമെന്നും ഹയര്‍സെക്കണ്ടറി ഡയറക്ടര്‍ അറിയിച്ചു.

Related Topics

Share this story