Nature
Times Kerala
News|Events|Travel & Tourism|Entertainment|Health|

മെഡിക്കല്‍ വിദ്യാര്‍ത്ഥി കെട്ടിടത്തിന് മുകളിൽ നിന്ന് ചാടി ആത്മഹത്യ ചെയ്തു

ഗൂഡല്ലൂർ : മെഡിക്കല്‍ വിദ്യാര്‍ത്ഥി കെട്ടിടത്തിന് മുകളിൽ നിന്ന് ചാടി ജീവനൊടുക്കി . ഗൂഡല്ലൂർ നീലഗിരി ജില്ലയിലെ താഴെ കോത്തഗിരി സ്വദേശിയായ പ്രതീഷാണ് (21) ഇറ്റലിയിൽ വെച്ച്‌ കെട്ടിടത്തിന് മുകളിൽ നിന്ന് ചാടി ആത്മഹത്യ ചെയ്തത് . എംബിബിഎസ് മൂന്നാം വർഷ വിദ്യാര്‍ത്ഥിയാണ് പ്രതീഷ് .

ഇറ്റലിയിൽ കോവിഡ് ശക്തമായതോടെ സ്വദേശികളായ കുട്ടികളെല്ലാം നാട്ടിലേക്ക് മടങ്ങിയിരുന്നു . തുടർന്ന് പ്രതീഷ് തനിച്ചായിരുന്നു താമസിച്ചിരുന്നത് . 50 കിലോമീറ്റര് അകലെയുള്ള തന്റെ സഹോദരന്റെ റൂമിലേക്ക് പിന്നീട് മാറി . സഹോദര൯ ഇറ്റലിയിൽ കെമിക്കൽ എന്ജിനീയറാണ് . വീട്ടിലേക്ക് പോകാൻ കഴിയാത്തതിന്റെ മാനസീക ബുദ്ധിമുട്ടും പ്രതീഷിനുണ്ടായിരുന്നു . ആഗസ്റ്റ് പത്താം തീയതി പിതാവുമായി ഫോണില് സംസാരിക്കുകയും പതിമൂന്നാം തീയതി ഇന്ത്യയിലേക്ക് വരാനുള്ള ടിക്കറ്റ് തരപ്പെടുത്തുകയും ചെയ്തു . എന്നാൽ പ്രതീഷ് സഹോദരനില്ലാത്ത സമയം വീടിന്റെ മൂന്നാം നിലയിൽ നിന്ന് കയറി താഴേക്ക് ചാടുകയായിരുന്നു . പിതാവ് സദാനന്ദ൯ , മാതാവ് പുഷ്പ .

You might also like

Comments are closed.