Nature

രാജസ്ഥാനില്‍ നാളെ നിയമസഭാ സമ്മേളനം; ഗെഹ്‍ലോട്ടും പൈലറ്റും കൂടിക്കാഴ്ച നടത്തി

രാജസ്ഥാനില്‍ നാളെ നിയമസഭാ സമ്മേളനം നടക്കാനിരിക്കെ ഭിന്നത അവസാനിപ്പിച്ചെന്ന് പ്രഖ്യാപിച്ച് മുഖ്യമന്ത്രി അശോക് ഗെഹ്‍ലോട്ടും സച്ചിന്‍ പൈലറ്റും കൂടിക്കാഴ്ച നടത്തി. കോണ്‍ഗ്രസ് നിയമസഭാ കക്ഷി യോഗത്തിന് മുന്‍പാണ് ഇരുവരും കണ്ടത്. നിയമസഭാ സമ്മേളനത്തില്‍ അവിശ്വാസ പ്രമേയം കൊണ്ടുവരാനാണ് ബി.ജെ.പിയുടെ നീക്കം. എന്നാൽ, 120 എംഎല്‍എമാരുടെ പിന്തുണയുള്ളതിനാല്‍ സര്‍ക്കാരിന് ആശങ്കയ്ക്ക് വകയില്ല.

അതിനിടെ, വിമത നീക്കത്തെ തുടര്‍ന്ന് സസ്പെന്‍ഡ് ചെയ്തിരുന്ന ഭന്‍വര്‍ലാല്‍ ശര്‍മ, വിശ്വേന്ദ്ര സിങ് എന്നീ എംഎല്‍എമാരെ കോണ്‍ഗ്രസ് തിരിച്ചെടുത്തു. ബി.എസ്.പി എം.എല്‍.എമാര്‍ കോണ്‍ഗ്രസില്‍ ലയിച്ചതിനെതിരായ ബിജെപി ഹര്‍ജി പരിഗണിക്കുന്നത് സുപ്രീംകോടതി തിങ്കളാഴ്ചത്തെക്ക് മാറ്റി. നിയമസഭാ സമ്മേളനത്തില്‍ പങ്കെടുക്കുന്നതില്‍ നിന്ന് എംഎല്‍എമാരെ വിലക്കണമെന്ന ആവശ്യവും കോടതി പരിഗണിച്ചില്ല.

Follow Us On Helo, Facebook, Telegram. Subscribe to Our Youtube Channel
You might also like

Comments are closed.