Times Kerala

കണ്ണൂരിലെ ഹോട്ടൽമുറിയിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി; ദുരൂഹത 

 
കണ്ണൂരിലെ ഹോട്ടൽമുറിയിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി; ദുരൂഹത 

കണ്ണൂര്‍: പുതിയ തെരുവിലെ ഹോട്ടല്‍ മുറിയില്‍ യുവതിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. രാജേഷ് റസിഡന്‍സി എന്ന ഹോട്ടലിലെ മുറിയിലാണ് ബുധനാഴ്ച രാത്രി യുവതിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ധര്‍മ്മശാല എഞ്ചിനിയറിങ് കോളേജിന് സമീപം താമസിക്കുന്ന അഖില (36) യെ ആണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.ചൊവ്വാഴ്ച രാവിലെ കണ്ണൂരിലെ ടെക്‌സ്‌റ്റൈല്‍ സ്ഥാപനത്തില്‍ ഇന്റര്‍വ്യൂ ഉണ്ടെന്ന് പറഞ്ഞാണ് യുവതി ഹോട്ടലില്‍ മുറിയെടുത്തത്. ബുധനാഴ്ച വൈകിട്ട് ഹോട്ടല്‍ മുറി വൃത്തിയാക്കുന്നതിന് എത്തിയ ജീവനക്കാരി അഖില താമസിച്ച മുറിയുടെ വാതില്‍ മുട്ടി വിളിച്ചിട്ടും തുറക്കാത്തതിനെ തുടര്‍ന്ന് ഹോട്ടൽ ജീവനക്കാർ എത്തി മുറി തുറന്നപ്പോഴാണ് യുവതിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. വളപട്ടണം എസ്.എച്ച്.ഒ എം. കൃഷ്ണന്‍, എസ്.ഐ എം. ഷീജു, എസ്.ഐ പ്രസാദ് എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തി പരിശോധന നടത്തി. മൃതദേഹം കണ്ണൂര്‍ ജില്ലാ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.

Related Topics

Share this story