Nature

ഒമാനില്‍ 232 പേര്‍ക്ക്​ കൂടി കോവിഡ്; 206 പേര്‍ രോഗമുക്തി നേടി 

മസ്കത്ത് : ഒമാനില്‍ 232 പേര്‍ക്ക്​ കൂടി കോവിഡ് 19 സ്​ഥിരീകരിച്ചു​ . ഇതോടെ രാജ്യത്തെ മൊത്തം രോഗികളുടെ എണ്ണം 82531 ആയി ഉയർന്നു . അതേസമയം 206 പേര്‍ക്ക്​ കൂടി രാജ്യത്ത് രോഗം ഭേദമായി . ഇതോടെ രോഗമുക്​തരുടെ എണ്ണം 77278 ആയി.

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 12 പേര്‍കൂടി മരിച്ചു. ഇതോടെ മരണസംഖ്യ 551ആയി. 60 പേരെ കൂടി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 464 പേരാണ്​ ആശുപത്രികളില്‍ ചികില്‍സയിലുള്ളത്​. ഇതില്‍ 155 പേര്‍ തീവ്ര പരിചരണ വിഭാഗത്തിലാണ്​ ഉള്ളത്​.

Follow Us On Helo, Facebook, Telegram. Subscribe to Our Youtube Channel
You might also like

Comments are closed.