Nature

കാണ്ഡഹാര്‍ മേഖലയിൽ ബോംബ് സ്‌ഫോടനം;നാലു പ്രദേശവാസികള്‍ കൊല്ലപ്പെട്ടു; ആറു പേര്‍ക്ക് പരിക്ക് 

കാബൂള്‍ : അഫ്ഗാനിസ്ഥാനിലെ കാണ്ഡഹാര്‍ മേഖലയിലുണ്ടായ കുഴിബോംബ് സ്‌ഫോടനത്തില്‍ നാലു പ്രദേശവാസികള്‍ കൊല്ലപ്പെട്ടു . ആറു പേര്‍ക്ക് പരിക്കേറ്റതായും കാണ്ഡഹാര്‍ പൊലീസ് അറിയിച്ചു .

പഞ്ച്വായി ജില്ലയില്‍ റോഡരികിലെ കുഴിബോംബ് പൊട്ടിത്തെറിച്ചാണ് സ്‌ഫോടനം ഉണ്ടായത്. മൂന്ന് സ്ത്രീകളും ഒരു കുട്ടിയുമാണ് കൊല്ലപ്പെട്ടത് . സംഭവത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല.

ആഗസ്റ്റ് 9ന് അഫ്ഗാനിസ്ഥാന്‍ ജില്ലയില്‍ റോഡരികിലെ കുഴിബോംബ് പൊട്ടി എട്ടു പേര്‍ മരിച്ചിരുന്നു .

Follow Us On Helo, Facebook, Telegram. Subscribe to Our Youtube Channel
You might also like

Comments are closed.