Nature

ചെങ്ങന്നൂരില്‍ ഭൂചലനം; നിരവധി വീടുകള്‍ക്ക് വിള്ളല്‍

ആലപ്പുഴ: ചെങ്ങന്നൂരിലെ തിരുവന്‍വണ്ടൂരില്‍ നേരിയ ഭൂചലനം . നാട്ടുകാര്‍ പരിഭ്രാന്തരായി. കാലവര്‍ഷക്കെടുതിയിലുണ്ടായ വെള്ളക്കെട്ടിറങ്ങും മുന്‍പ് ചെങ്ങന്നൂരിലെ തിരുവന്‍ വണ്ടൂര്‍ മേഖലയിലാണ് ഉച്ചയ്ക്ക് 12 മണിയോടെ ഭൂചലനമുണ്ടായത് . ശബ്ദം ഉണ്ടായതോടെ വീടുകളിലുള്ളവര്‍ പുറത്തേക്കിറങ്ങിയോടി. ചെറിയതോതിലുള്ള ഭൂചലനമുണ്ടായതെന്ന് പ്രദേശവാസികള്‍ പറയുന്നു .

കഴിഞ്ഞ ദിവസം വെള്ളം കയറിയ 4, 5, 12 വാര്‍ഡുകളിലാണ് ഉച്ചയോടെ ഭൂചലനം അനുഭവപ്പെട്ടത് . ഒന്നരമിനിറ്റോളം പ്രകമ്ബനം നീണ്ടുനിന്നു . തിരുവല്ല നഗരത്തിലും പ്രകമ്പനം അനുഭവപ്പെട്ടു . ഭൂചലനത്തെ തുടര്‍ന്ന് തിരുവന്‍വണ്ടൂരില്‍ നിരവധി വീടുകളുടെ ചുവരുകള്‍ക്ക് വിള്ളലുണ്ടായിട്ടുണ്ട്. ആളപായമില്ല.

Follow Us On Helo, Facebook, Telegram. Subscribe to Our Youtube Channel
You might also like

Comments are closed.