Nature

വ​ലി​യ​തു​റ​യി​ല്‍ ഒ​രു​ക്കി​യി​രി​ക്കു​ന്ന ദു​രി​താ​ശ്വാ​സ ക്യാമ്പി​ല്‍ കോ​വി​ഡ് വ്യാ​പ​നം;21 പേ​ര്‍​ക്ക് രോ​ഗ​ബാ​ധ

തി​രു​വ​ന​ന്ത​പു​രം : ജില്ലയിൽ വെ​ള്ള​പ്പൊ​ക്ക കെ​ടു​തി​ക​ളെ തു​ട​ര്‍​ന്ന് ഒ​രു​ക്കി​യി​രി​ക്കു​ന്ന ദു​രി​താ​ശ്വാ​സ ക്യാ​മ്പി​ല്‍ കോ​വി​ഡ് രോഗവ്യാ​പ​നം . വ​ലി​യ​തു​റ​യി​ലെ ദു​രി​താ​ശ്വാ​സ ക്യാ​മ്പി​ലാ​ണ് 21 പേ​ര്‍​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്. 50 ​പേ​രി​ല്‍ ന​ട​ത്തി​യ ആ​ന്‍റി​ജ​ന്‍ പ​രി​ശോ​ധ​ന​യി​ലാ​ണ് ഇ​ത്ര​യ​ധി​കം പേ​രി​ല്‍ രോ​ഗം ക​ണ്ടെ​ത്തി​യ​ത് . ഇവരെ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട് .

ഇ​തി​നി​ടെ , കോ​വി​ഡ് വ്യാ​പ​ന​മു​ണ്ടാ​യ പൂ​ജ​പ്പു​ര സെ​ന്‍​ട്ര​ല്‍ ജ​യി​ലി​ല്‍ ഇ​ന്ന് 98 ത​ട​വു​കാ​രി​ല്‍ ന​ട​ത്തി​യ ആ​ന്‍റി​ജ​ന്‍ പ​രി​ശോ​ധ​ന​യി​ല്‍ 41 പേ​ര്‍​ക്കും കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു . ഇ​തോ​ടെ പൂ​ജ​പ്പു​ര സെ​ന്‍​ട്ര​ല്‍ ജ​യി​ലി​ലെ രോ​ഗ​ബാ​ധി​ത​രു​ടെ എ​ണ്ണം 101 ആ​യി.

Follow Us On Helo, Facebook, Telegram. Subscribe to Our Youtube Channel
You might also like

Comments are closed.