Times Kerala

കോലഞ്ചേരിയിൽ 75കാരിയെ പീഡിപ്പിച്ച സംഭവം: വയോധികയെ കുത്താൻ ഉപയോഗിച്ച കത്തി കണ്ടെടുത്തു

 
കോലഞ്ചേരിയിൽ 75കാരിയെ പീഡിപ്പിച്ച സംഭവം: വയോധികയെ കുത്താൻ ഉപയോഗിച്ച കത്തി കണ്ടെടുത്തു

എറണാകുളം: കോലഞ്ചേരിയിൽ 75 ക്കാരിയായ വയോധികയെ പീഡനത്തിന് ഇരയാക്കിയ സംഭവത്തിൽ പൊലീസ് തെളിവെടുപ്പ് നടത്തി. വയോധികയെ കുത്തി പരിക്കേൽപ്പിക്കാൻ ഉപയോഗിച്ച കത്തി കണ്ടെത്തി. മൂന്നാം പ്രതി ഓമനയുടെ വീട്ടിൽ നിന്നാണ് കത്തി കണ്ടെത്തിയത്.കേസിൽ പൊലീസ് കസ്റ്റഡിയിലുള്ള ഒന്നാംപ്രതി മുഹമ്മദ് ഷാഫി, രണ്ടാംപ്രതി മനോജ് , മൂന്നാംപ്രതി ഓമന എന്നിവരെ തെളിവെടുപ്പിന് എത്തിച്ചിരുന്നു . മുവാറ്റുപുഴ ഡിവൈഎസ് പി മുഹമ്മദ് റിയാസിന്റെ നേതൃത്വത്തിലായിരുന്നു തെളിവെടുപ്പ്. ഓഗസ്റ്റ് രണ്ടിനാണ് വയോധിക ക്രൂര പീഡനത്തിന് ഇരയായത്. ഓമന വീട്ടിലെക്ക് വിളിച്ചുകൊണ്ടുവന്ന വയോധികയെ ഷാഫി പീഡിപ്പിക്കുകയായിരുന്നു. വീട്ടിലേയ്ക്ക് ആ സമയത്തു എത്തിയ ഓമനയുടെ മകൻ മനോജ്‌ വയോധികയുടെ ദേഹത്ത് കുത്തി പരിക്കേൽപ്പിക്കുകയും ചെയ്തു എന്നാണ് പൊലീസ് കണ്ടെത്തൽ.

Related Topics

Share this story