Nature

അറബി പഠിപ്പിക്കാൻ വീട്ടിലെത്തിയ ഒമ്പതു വയസുകാരിയെ പീഡിപ്പിച്ച മദ്രസ അധ്യാപകൻ അറസ്റ്റിൽ

റായ്പൂർ: ഒമ്പതുവയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച അറസ്റ്റിൽ. ഛത്തീസ്ഗഢിലെ റായ്പൂരിൽ ഞായറാഴ്ചയാണ് സംഭവം. കേസിൽ 25കാരനായ മദ്രസ അധ്യാപകനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ 15 ദിവസമായി പീഡനത്തിനിരയായ പെൺകുട്ടിയുടെ അനുജത്തിയെ ഇയാൾ അറബി പഠിപ്പിക്കുന്നുണ്ട്. ശനിയാഴ്ച ഇയാൾ പെൺകുട്ടിയെയും പഠിപ്പിച്ചു. തുടർന്ന് ഞായറാഴ്ചയാണ് ഇയാൾ കുട്ടിയെ പീഡനത്തിന് ഇരയാക്കിയത്. പെൺകുട്ടിയെ പീഡിപ്പിച്ച ശേഷം ഇയാൾ ഇവിടെ നിന്ന് കടന്നു കളഞ്ഞു. തുടർന്ന് സംഭവത്തെ കുറിച്ച് പെൺകുട്ടി വീട്ടുകാരോട് പറഞ്ഞു. വീട്ടുകാരുടെ പരാതിയിലാണ്പൊലീസ് കേസെടുത്തത്. ഐപിസി 376, 506 എന്നീ വകുപ്പുകൾ പ്രകാരവും പോക്സോ വകുപ്പുകൾ പ്രകാരവുമാണ് ഇയാൾക്കെതിരെ കേസെടുത്തിരിക്കുന്നതെന്ന് പൊലീസ് പറഞ്ഞു. സംഭവത്തിൽ അന്വേഷണം പുരോഗമിച്ച് വരികയാണെന്നും പൊലീസ് വ്യക്തമാക്കി.

Follow Us On Helo, Facebook, Telegram. Subscribe to Our Youtube Channel
You might also like

Comments are closed.