Nature

കാസർഗോഡ് 16 കാരിയുടെ മരണം ആസൂത്രിതമായ കൊലപാതകം; സ​ഹോ​ദ​ര​ൻ ക​സ്റ്റ​ഡി​യി​ൽ

വെ​ള്ള​രി​ക്കു​ണ്ട്: കാ​സ​ർ​ഗോ​ഡ് പ​തി​നാ​റു​കാ​രി​യു​ടെ മ​ര​ണം കൊ​ല​പാ​ത​ക​മാണെന്ന് പോ​ലീ​സ്. സംഭവത്തിൽ മ​രി​ച്ച ആ​ൻ മ​രി​യ​യു​ടെ സ​ഹോ​ദ​ര​ൻ ആ​ൽ​ബി​നെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെടുത്തു. ഐ​സ്ക്രീ​മി​ൽ വി​ഷം ക​ല​ർ​ത്തി കൊ​ല​പ്പെ​ടു​ത്തി​യ​തെ​ന്നാ​ണ് പോ​ലീ​സി​ന്‍റെ ക​ണ്ടെ​ത്ത​ൽ.

ര​ഹ​സ്യ ബ​ന്ധ​ങ്ങ​ൾ തു​ട​രു​ന്ന​തി​ന് കു​ടും​ബം ത​ട​സ​മെ​ന്ന തോ​ന്ന​ലാ​ണ് കൊ​ല​പാ​ത​ക​ത്തി​ന് കാ​ര​ണ​മെ​ന്നാ​ണ് പോ​ലീ​സ് പ​റ​യു​ന്ന​ത്. ഓ​ഗ​സ്റ്റ് അ​ഞ്ചി​നാ​ണ് ഐ​സ്ക്രീ​മി​ൽ​നി​ന്നും വി​ഷ​ബാ​ധ​യേ​റ്റു ആ​ൻ​മ​രി​യ മ​രി​ച്ച​ത്. മാ​താ​പി​താ​ക്ക​ളെയുൾപ്പെടെ കൊ​ല്ലാ​നാ​യി​രു​ന്നു ആ​ൽ​ബി​ൻ പ​ദ്ധ​തി​യി​ട്ട​തെ​ന്നാ​ണ് നിഗമനം.

ആ​ൽ​ബി​നും ആ​ൻ​മ​രി​യ​യും ചേ​ർ​ന്നാ​ണ് വീട്ടിൽ ഐ​സ്ക്രീം ഉ​ണ്ടാ​ക്കി​യ​ത്. ഐ​സ്ക്രീം ക​ഴി​ച്ച ശേ​ഷം ആ​ൻ​മ​രി​യ​യ്ക്ക് ഛർ​ദി​യും വ​യ​റി​ള​ക്ക​വും ബാധിക്കുകയും തു​ട​ർ​ന്നു ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച കു​ട്ടി​ക്ക് മ​ഞ്ഞ​പ്പി​ത്തം ബാ​ധി​ക്കു​ക​യും ആ​രോ​ഗ്യ​നി​ല ഗു​രു​ത​ര​മാ​വു​ക​യു​മാ​യി​രു​ന്നു.

കു​ട്ടി മ​രി​ച്ച​തി​നു പി​ന്നാ​ലെ പി​താ​വ് ബെ​ന്നി​യെ ഗു​രു​ത​ര​മാ​യ ആ​രോ​ഗ്യ പ്ര​ശ്ന​ങ്ങ​ളോ​ടെ പ​യ്യ​ന്നൂ​ർ താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചി​രു​ന്നു. തുടർന്ന്  ഭാ​ര്യ ബെ​സി​യും മ​ക​ൻ ആ​ൽ​ബി​നും രോ​ഗ​ല​ക്ഷ​ണ​ങ്ങ​ൾ കാണിക്കുകയും ഇ​വ​രെ ക​ണ്ണൂ​ർ മിം​സ് ആ​ശു​പ​ത്രി​യി​ലും പ്ര​വേ​ശി​പ്പി​ക്കുകയും ചെയ്തു.

Follow Us On Helo, Facebook, Telegram. Subscribe to Our Youtube Channel
You might also like

Comments are closed.