Nature
Times Kerala
News|Events|Travel & Tourism|Entertainment|Health|

സ്ഥാപനങ്ങളിൽ എത്തിച്ചേരുന്നവരുടെ വിവരശേഖരണം: ക്യു ആർ കോഡ് പ്രദർശിപ്പിക്കണം

ആലപ്പുഴ; കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട എല്ലാ സർക്കാർ ഓഫീസുകളിലും ചെറുതും വലുതുമായ എല്ലാ സ്ഥാപനങ്ങളിലും എത്തിച്ചേരുന്ന ജീവനക്കാരുടെയും പൊതുജനങ്ങളുടേയും വിവരശേഖരണത്തിനായി സർക്കാർതലത്തിൽ ഇതിൽ www.covid19jagratha.kerala.nic.in എന്ന വെബ്സൈറ്റ് രൂപീകരിച്ചിട്ടുണ്ട്. എല്ലാ സർക്കാർ അർദ്ധ സർക്കാർ സ്ഥാപന മേധാവികളും സ്വകാര്യസ്ഥാപനങ്ങൾ ഉടമകളും അതത് ഓഫീസുകളുടെയും സ്ഥാപനങ്ങളുടെയും വിവരങ്ങൾ ഈ വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്ത് ക്യു ആർ കോഡ് ജനറേറ്റ് ചെയ്ത് സ്ഥാപനങ്ങളിൽ പ്രദർശിപ്പിക്കേണ്ടതാണെന്ന് ജില്ലാ കലക്ടർ അറിയിച്ചു. സ്ഥാപനങ്ങളിൽ ഹാജരാകുന്ന എല്ലാ ജീവനക്കാരും പൊതുജനങ്ങളും ക്യു ആർ കോഡ് സ്കാൻ ചെയ്തതിനുശേഷം മാത്രമേ സ്ഥാപനത്തിൽ പ്രവേശിക്കുവാൻ പാടുള്ളൂ. ഇതുസംബന്ധിച്ച സംശയങ്ങൾക്കും വിശദമായ വിവരങ്ങൾക്കും 0477 2239999, 0477 2239300 എന്ന നമ്പറുകളിൽ ബന്ധപ്പെടുക.

You might also like

Comments are closed.