Nature

രാജസ്ഥാനിൽ ഗെഹ്​ലോട്ടിൻെറ നേതൃത്വത്തിലുള്ള കോൺഗ്രസ്​ സർക്കാർ അധികകാലം നില നിൽക്കില്ലെന്ന് വസുന്ധര രാജെ

ജയ്​പൂർ: രാജസ്ഥാനിൽ അശോക്​ ഗെഹ്​ലോട്ടിൻെറ നേതൃത്വത്തിലുള്ള കോൺഗ്രസ്​ സർക്കാർ അധികകാലം നില നിൽക്കില്ലെന്ന്​ ബിജെപി നേതാവ്​ വസുന്ധര രാജെ. സർക്കാരിനെതിരെ വെള്ളിയാഴ്​ച അവിശ്വാസ പ്രമേയം കൊണ്ടുവരുമെന്ന്​ പ്രതിപക്ഷ നേതാവ്​ ഗുലാബ്​ ചന്ദ്​ കതാരിയ പറഞ്ഞു. കോൺഗ്രസിലെ പ്രശ്​നങ്ങൾ സർക്കാരിനെ വീഴ്​ത്തുമെന്നും അദ്ദേഹം പറഞ്ഞു. വെള്ളിയാഴ്​ച ബിജെപി എംഎൽഎമാരുടെ യോഗം വിളിച്ചിട്ടുണ്ട്​. ഈ യോഗത്തിൽ ഇതുസംബന്ധിച്ച കൂടുതൽ ചർച്ചകളുണ്ടാവുമെന്നാണ്​ സൂചന.

അതേസമയം, കോൺഗ്രസ്​ പാർട്ടിയിലുണ്ടായ തെറ്റിദ്ധാരണകൾ മുന്നോട്ടുള്ള പോക്കിനായി വിസ്​മരിക്കാവുന്നതാണെന്ന്​ അശോക്​ ഗെഹ്​ലോട്ട്​ പ്രതികരിച്ചു. ജനാധിപത്യത്തെ സംരക്ഷിക്കാനായി ഏതറ്റം വരെയും പോകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Follow Us On Helo, Facebook, Telegram. Subscribe to Our Youtube Channel
You might also like

Comments are closed.