Nature

നഗ്നതാ പ്രദർശനം; രഹന ഫാത്തിമയെ ഫ്ലാറ്റിലെത്തിച്ച് തെളിവെടുപ്പ് നടത്തി

കൊച്ചി: പോക്സോ കേസിലെ പ്രതി രഹന ഫാത്തിമയെ പനമ്പിള്ളി നഗറിലെ ബിഎസ്എൻഎൻ ഫ്ലാറ്റിലെത്തിച്ച് തെളിവെടുപ്പ് നടത്തി. ഇവിടെ നിന്നും പ്രതിയുടെ ടാബ് പൊലീസ് പിടിച്ചെടുത്തു. ബോഡി ആൻഡ് പൊളിറ്റിക്സ് എന്ന വിഷയത്തിൽ, പ്രായപൂർത്തിയാകാത്ത മക്കളെക്കൊണ്ട് നഗ്ന ശരീരത്തിൽ ചിത്രം വരപ്പിക്കുകയും അത് സാമൂഹിക മാധ്യമത്തിലൂടെ പ്രചരിപ്പിക്കുകയും ചെയ്തതിനെ തുടർന്നാണ് രഹ്നയ്ക്കെതിരെ പൊലീസ് കേസെടുത്തത്.

തുടർന്ന്, ഒളിവിൽ പോയ പ്രതി കഴിഞ്ഞ ശനിയാഴ്ചയായിരുന്നു പൊലീസിൽ കീഴടങ്ങിയത്. പോക്സോ നിയമത്തിലെ 13,14,15 വകുപ്പുകൾ പ്രകാരവും, ഐ ടി ആക്ടിലെ 67 ബി (ഡി), ബാലനീതി നിയമത്തിലെ എഴുപത്തിയഞ്ചാം വകുപ്പ് പ്രകാരവുമാണ് കേസെടുത്തിരിക്കുന്നത്.

Follow Us On Helo, Facebook, Telegram. Subscribe to Our Youtube Channel
You might also like

Comments are closed.