പാലക്കാട് നിന്നും ഒളിച്ചോടിയ കാമുകനും വീട്ടമ്മയും പിടിയിൽ; യുവതിക്കൊപ്പം ഉണ്ടായിരുന്ന മകന്‍ പൊള്ളലേറ്റ നിലയില്‍; സംഭവത്തിൽ ദുരൂഹത ആരോപിച്ചു കുട്ടിയുടെ പിതാവും ബന്ധുക്കളും രംഗത്ത്

കാമുകനൊപ്പം ഒളിച്ചോടിയ യുവതിയുടെ മകന്‍ പൊള്ളലേറ്റ നിലയില്‍. ഭര്‍ത്താവിന്റെ ബന്ധുക്കളാണ് കുട്ടിയെ കോഴിക്കോട്ട് കണ്ടെത്തിയത്. പാലക്കാട്ട് നിന്ന് രണ്ടാഴ്ച മുമ്പാണ് ഇവരെ കാണാതായത്. കുട്ടിയുടെ അമ്മ സുലൈഹ, കാമുകന്‍ അല്‍ത്താഫ് എന്നിവരാണ് പിടിയിലായത്. ബൈക്കിൽ നിന്ന് വീണപ്പോഴുണ്ടായ പരുക്കെന്നാണ് അല്‍ത്താഫ് പറയുന്നത്. മൂന്നു വയസ്സുകാരനെയാണ് പൊള്ളലേറ്റ നിലയിൽ കണ്ടെത്തിയത്.

മൊബൈൽ ഫോണിന്റെ ലൊക്കേഷൻ ടവർ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഇവരെ കണ്ടെത്തിയത്. കുട്ടിയുടെ അമ്മ സുലൈഹ, കാമുകന്‍ അല്‍ത്താഫും ഇപ്പോൾ പൊലീസ് കസ്റ്റഡിയിലാണ്. കുട്ടിയുടെ ശരീരത്തിൽ വലിയ രീതിയിലുള്ള മുറിവുകൾ ഉണ്ടെന്ന് പൊലീസ് പറഞ്ഞു.ചൈൽഡ് ലെൻ പ്രവർത്തകർ ഉടൻ സ്ഥലത്തെത്തും. കൈയിലും കാലിലും മുഖത്തുമാണ് പരിക്കുകൾ ഏറെയും.

You might also like

Leave A Reply

Your email address will not be published.