Nature

പാക് അധിനിവേശ കശ്മീരിൽനിന്നുള്ള ഡോക്ടർമാർക്ക് വിലക്കേർപ്പെടുത്തി ഇന്ത്യ

ന്യൂഡൽഹി: പാക് അധിനിവേശ കശ്മീരിൽ നിന്ന് പഠിച്ചിറങ്ങുന്ന ഡോക്ടർമാർക്ക് വിലക്കേർപ്പെടുത്തി ഇന്ത്യ. മെഡിക്കൽ കൗൺസിൽ ഓഫ് ഇന്ത്യയാണ് ഡോക്ടർമാർക്ക് രാജ്യത്ത് പ്രാക്ടീസ് ചെയ്യുന്നതിന് വിലക്കേർപ്പെടുത്തിയത്. ബുധനാഴ്ചയാണ് ഇതുസംബന്ധിച്ച് ഉത്തരവിറങ്ങിയത്.

‘കേന്ദ്ര ഭരണപ്രദേശങ്ങളായ ജമ്മു കശ്മീരും ലഡാക്കും ഇന്ത്യയുടെ അവിഭാജ്യ ഘടകമാണ്. എന്നാൽ, മേഖലയുടെ ഒരു ഭാഗത്ത് പാകിസ്താൻ നിയമവിരുദ്ധമായി കടന്നുകയറിയിരിക്കുന്നു. പാകിസ്താൻ കൈയടക്കിയ മേഖലയിലെ മെഡിക്കൽ സ്ഥാപനങ്ങൾക്ക് ഇന്ത്യൻ മെഡിക്കൽ കൗൺസിലിന്‍റെ അംഗീകാരം അനിവാര്യമാണ്. എന്നാൽ, പാക് അധീന മേഖലയിലെ സ്ഥാപനങ്ങൾക്ക് ഇതുവരെ അനുമതി ലഭിച്ചിട്ടില്ലെന്ന് ഉത്തരവിൽ വ്യക്തമാക്കുന്നു.

ഇതേ തുടർന്ന്, പാക് അധിനിവേശ മേഖലയിലെ മെഡിക്കൽ കോളജുകളിൽ നിന്നുള്ള യോഗ്യത നേടിയ ഒരാൾക്ക് മെഡിക്കൽ കൗൺസിലിന്‍റെ അനുമതിക്കായി അപേക്ഷിക്കാനാകില്ലായെന്നും ഉത്തരവിൽ പറയുന്നു.

Follow Us On Helo, Facebook, Telegram. Subscribe to Our Youtube Channel
You might also like

Comments are closed.