Times Kerala

‘അര്‍ണബ് ദ ന്യൂസ് പ്രോസ്റ്റിറ്റിയൂട്ട്’; ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു

 
‘അര്‍ണബ് ദ ന്യൂസ് പ്രോസ്റ്റിറ്റിയൂട്ട്’; ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു

മാധ്യമപ്രവര്‍ത്തകനും റിപ്പബ്ലിക് ചാനല്‍ എഡിറ്ററുമായ അര്‍ണബ് ഗോസ്വാമിയെക്കുറിച്ചാണ് രാംഗോപാല്‍ വര്‍മ  പ്രഖ്യാപിച്ച സിനിമയുടെ മോഷന്‍ പോസ്റ്റര്‍ പുറത്തുവിട്ടു. സുശാന്ത് സിങ് രജ്പുത്തിന്റെ ആത്മഹത്യയെ തുടര്‍ന്നുള്ള വിവാദങ്ങളില്‍ നടക്കുന്ന ചാനല്‍ ചര്‍ച്ചകള്‍ക്കെതിരെ പ്രതികരിച്ചാണ് ആര്‍.ജി.വി ‘അര്‍ണബ്-ദ ന്യൂസ് പ്രോസ്റ്റിറ്റിയൂട്ട്’ എന്ന സിനിമ പ്രഖ്യാപിച്ചത്.

”വേശ്യകള്‍ മറ്റുള്ളവരെ രസിപ്പിക്കുന്നതിനായി തുണിയഴിക്കും, അര്‍ണബ് തന്റെ വിനോദത്തിനായി മറ്റുള്ളവരുടെയും എന്നതാണ് വ്യത്യാസം” എന്ന ക്യാപ്ഷനോടെയാണ് ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ റിലീസ് ചെയ്തിരിക്കുന്നത്. ‘ദ നാഷണ്‍ വാണ്ടസ് ടു നോ’യുടെ പിറകിലുള്ള സത്യം ഇനി രാജ്യമറിയുമെന്നും ആര്‍.ജി.വി കൂട്ടിച്ചേര്‍ത്തു.

Related Topics

Share this story